തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക് ഷമമാക്കാൻ 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത് തും. സർക്കാർ തയാറാക്കിയ രൂപരേഖപ്രകാരമാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മഴക്കാലത്തിന് മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും. ജില്ല തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. മാലിന്യ സംസ്കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ കലക്ടര്‍മാരെയും ചുമതലപ്പെടുത്തി.
പകർച്ചവ്യാധി പ്രതിരോധത്തിനുതകുംവിധം വാർഡുതല ആരോഗ്യ ശുചിത്വസമിതി ജാഗ്രതയോടെ പ്രവർത്തിക്കണം. വാർഡ് പരിധിയിലെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാണെന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. സ്കൂൾ തുറക്കുംമുമ്പേ പരിസരം വൃത്തിയാക്കണം.
വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഒരുവർഷം നീളുന്ന മാലിന്യമുക്ത പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളിലും കനാലുകളിലും വിസർജ്യമുൾപ്പെടെ മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.