കോഴിക്കോട്: സൗരോപരിതലത്തിലെ മാറ്റങ്ങൾ ഞാറ്റുവേലയെയും ബാധിക്കുന്നതായി ശാസ്ത്രലോകം.തിരിമുറിഞ്ഞുപോയ ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലയെ അടിസ്ഥാനമാക്കി നടക്കുന്ന അന്വേഷണങ്ങളിലാണ് ഈ കണ്ടെത്തൽ. തിരുവാതിര ഞാറ്റുവേല അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കണക്കു പ്രകാരം ഒഴിവില്ലാതെ മഴപെയ്യേണ്ട സമയമാണിത്. എന്നാൽ, സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും, 14 ദിവസത്തോളം നീളുന്ന ഞാറ്റുവേലയിൽ സാധാരണ മഴപോലും ലഭിച്ചിട്ടില്ല. മിക്ക സ്ഥലങ്ങളിലും നല്ല ചൂടാണ്.
കാലാവസ്ഥാ വ്യതിയാനത്തിെൻറ ഭാഗമായിരിക്കാം ഇതെന്നും വിലയിരുത്തുന്നു. സൗരോപരിതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഭൂമിയിലെ കാലാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന കാര്യം കുറച്ചു കാലമായി ശാസ്ത്രലോകം വിലയിരുത്തുന്നുണ്ടെന്ന് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു.
അടുത്തകാലത്തായി സൗരകളങ്കങ്ങളുടെ എണ്ണം കൂടിവരുകയാണ്. സൗരകളങ്കങ്ങൾ (സൺ സ്പോട്ട് ) എന്നു വിശേഷിപ്പിക്കപ്പെടുന്നത് സൂര്യനിലെ കറുത്ത പുള്ളികളാണ്. ഇവ സൂര്യനിലെ സജീവ കാന്തമേഖലകളാണ്. പരിസര പ്രദേശത്തേക്കാൾ ചൂടു കുറഞ്ഞതും ഇരുണ്ടതുമായ ഭാഗങ്ങളാണിത്.
ശരാശരി 11 വർഷത്തിൽ ഒരിക്കൽ വീതം ഇതിെൻറ എണ്ണം കൂടി വരാറുണ്ട്. ഇതോടനുബന്ധിച്ച് ചിലപ്പോൾ തീഷ്ണമായ സൗരവാതങ്ങൾ ഉണ്ടാകാറുണ്ട്. ഇതു ഭൂമിയിലെ വാർത്താവിനിമയ ശൃംഖലകളുടെയും വൈദ്യുതി വിതരണ സംവിധാനത്തേയും ബാധിക്കാറുണ്ടെന്നും സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഇപ്പോൾ സൂര്യനിൽ മൂന്ന് സൗരകളങ്കങ്ങൾ വ്യക്തമായി കാണാം. അതിൽ 2835 എന്ന സൗരകളങ്കം വലുതും പ്രകടവുമാണ്. ഇതിന് ഭൂമിയേക്കാൾ വലുപ്പവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.