കോഴിക്കോട്: കാലാവസ്ഥാ സമ്മേളനം ഡിസംബർ 15 മുതൽ 18 വരെ കോഴിക്കോട്. അക്കാദമിക്കുകളും ശാസ്ത്രജ്ഞരും മാത്രം പങ്കെടുക്കുന്ന റൗണ്ട് ടേബിൾ ഡയലോഗ്. 18ന് വൈകീട്ട് നാലു മുതൽ പൊതുപ്രകടനവും കോഴിക്കോട് ബീച്ചിൽ പൊതുസമ്മേളനവും നടത്തും.
യു.ജി, പി.ജി, ഗവേഷക വിദ്യാർഥികൾ കാലാവസ്ഥാ ശാസ്ത്രജ്ഞരുമായി സംവദിക്കുന്നു. കർഷക നേതാക്കൾ രാകേഷ് ടികൈത്, യുദ്ധവീർ സിംഗ് എന്നിവർക്ക് പുറമെ കാലാവസ്ഥാ ശാസ്ത്രജ്ഞർ, ട്രേഡ് യൂനിയൻ, ഫെമിനിസ്റ്റ്, ട്രാൻസ്ജെൻഡർ, ദളിത്-ആദിവാസി നേതാക്കൾ പങ്കെടുക്കുന്നു.
16 മുതൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ഗൂഗ്ൾ ഫോമിൽ പേർ റജിസ്റ്റർ (ഈ മെസേജ്) ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ- 85476 98740
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.