കോഴിക്കോട് ജില്ലയിൽ അടച്ചു പൂട്ടിയ ക്വാറൻറീൻ കേന്ദ്രങ്ങൾ തുറന്നുകോഴിക്കോട്: ജില്ലയിൽ അടച്ചു പൂട്ടാൻ കലക്ടർ ഉത്തരവിട്ട മുഴുവൻ സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളും തുറന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
ഹോട്ടലുകൾ, ലോഡ്ജുകൾ, റെസിഡൻസികൾ തുടങ്ങി 42 ക്വാറൻറീൻ കേന്ദ്രങ്ങളായിരുന്നു അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. പ്രവാസികളിൽ പലരും ക്വാറൻറീൻ സൗകര്യമില്ലാതെ പെരുവഴിയിലാവുന്ന സംഭവങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആളില്ലെന്ന കാരണം പറഞ്ഞ് ഇവ അടച്ചൂപൂട്ടാൻ ഉത്തരവിട്ടത്.
ഇക്കാര്യം വാർത്തയായതോടെ ക്വാറൻറീൻ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.