മലപ്പുറം: ഒൗദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ അനുവദിച്ച സിം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. പൊതുജനങ്ങൾക്കും വകുപ്പുമേധാവികൾക്കും ബന്ധപ്പെടാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി അനുവദിച്ച സി.യു.ജി (ക്ലോസ്ഡ് യൂസർ ഗ്രൂപ്) സിം ഉപയോഗിക്കാത്തവർക്കെതിരെയാണ് നടപടിയുണ്ടാവുക.
ആദ്യഘട്ടത്തിൽ സാമൂഹികനീതി വകുപ്പിലാണ് ‘ശുദ്ധീകരണം’. ഒൗദ്യോഗിക നമ്പർ ഡിസംബർ ഒന്നിന് മുമ്പ് പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ നടപടി വരുമെന്നാണ് മുന്നറിയിപ്പ്. സിം അനുവദിച്ചിട്ടും ലഭ്യമാകാത്തവർ നവംബർ 25ന് മുമ്പ് കൈപ്പറ്റണം. ഒാഫിസ് സമയത്ത് എല്ലാ ഉദ്യോഗസ്ഥരുടെയും മൊബൈൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല സാമൂഹികനീതി ഒാഫിസർ ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച സാക്ഷ്യപത്രം 27ന് മുമ്പ് കൈമാറാനും സാമൂഹികനീതി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വകുപ്പിന് കീഴിലെ മുഴുവൻ ടൂറിങ് ഒാഫിസർമാർക്കും സെക്ഷൻ സൂപ്രണ്ടുമാർക്കും നിർഭയ സെൽ ഉദ്യോഗസ്ഥർക്കും ബി.എസ്.എൻ.എല്ലിെൻറ 100 രൂപ പ്രീപെയ്ഡ് സി.യു.ജി നൽകിയിരുന്നു. 359 സിം കാർഡുകളാണ് സാമൂഹികനീതി വകുപ്പിൽ നൽകിയത്. ഒൗദ്യോഗിക നമ്പർ ആയതിനാൽ രേഖകളിൽ ഉദ്യോഗസ്ഥരുടെ പേരിനൊപ്പം ഇൗ നമ്പറുകളാണ് നൽകുന്നത്. എന്നാൽ, പകുതിയോളം പേർ ഇവ ഉപയോഗിക്കുന്നില്ല. സിം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോകുേമ്പാൾ അതേ പോസ്റ്റിലെ പുതിയ ആൾക്ക് സിം കൈമാറണമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.