തിരുവനന്തപുരം: ലോ അക്കാദമിയുടെ രജിസ്ട്രേഷനും നിയമാവലിയും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യൂ വകുപ്പ് അന്വേഷണം ആവശ്യെപ്പട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദം ആവശ്യെപ്പട്ട് അയച്ചിരുന്നു. റവന്യൂമന്ത്രി അയച്ച ഫയലിൽ അന്വേഷണമാകാമെന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രി ഫയൽ ജി.സുധാകരന് കൈമാറി.
മുഖ്യമന്ത്രിയുടെ അനുവാദം കിട്ടിയതോടെ അന്വേഷണം സാധ്യമാകും. രജിസ്ട്രേഷൻ വകുപ്പ് െഎ.ജിക്കായിരിക്കും അന്വേഷണച്ചുമതല. അക്കാദമിയുടെ നിയമാവലിയിൽ ബോധപൂർവമായ തിരുത്ത് വരുത്തി സർക്കാർ പ്രതിനിധികളെ ട്രസ്റ്റിൽ നിന്ന് ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. 51 അംഗമുള്ള ട്രസ്റ്റിലെ നിയമാവലി തിരുത്തി 21 അംഗങ്ങളാക്കി കുറച്ചു. നിയമാവലികളുടെ പകർപ്പല്ലാതെ മറ്റ് രേഖകൾ രജിസ്ട്രേഷൻ വകുപ്പിലില്ല. തിരുത്തലിെൻറശിയായ രേഖകൾ ഹാജരാക്കാൻ രജിസ്ട്രേഷൻ െഎ.ജിക്ക് അക്കാദമിയോട് ആവശ്യെപ്പടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.