22 കോടിയുടെ അധിക ബാധ്യത; കിറ്റിൽ നിന്നും ക്രീം ബിസ്​കറ്റ്​ ഒഴിവാക്കി

തിരുവനന്തപുരം: ഓണത്തിന് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ കുട്ടികൾക്കായി ക്രീം ബിസ്കറ്റ് ഉണ്ടാകില്ല. കുട്ടികളുടെ അഭ്യർഥന കണക്കിലെടുത്ത് മേൽത്തരം ക്രീം ബിസ്‌കറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നെങ്കിലും 22 കോടിയുടെ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ക്രീം ബിസ്കറ്റ് ഒഴിവാക്കിയത്.

ആദ്യഘട്ടത്തിൽ ആദ്യം 20 മിഠായികൾ അടങ്ങിയ ചോക്ലേറ്റ് പൊതി നൽകാനായിരുന്നു ആലോചിച്ചത്. ഒരു പൊതിക്ക് 20 രൂപയാകുമെന്ന് കണ്ടതോടെ അത് പിന്നീട് ബിസ്കറ്റിലെത്തി. സഞ്ചി ഉൾപ്പെടെ16 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ആഗസ്​റ്റ്​ ഒന്നിന് ആരംഭിക്കും. ആദ്യദിവസങ്ങളിൽ മഞ്ഞ, പിങ്ക് കാർഡുടമകൾക്കും തുടർന്ന് നീല, വെള്ള കാർഡുകാർക്കും കിറ്റുകൾ വിതരണം ചെയ്യും.

കിറ്റിലെ സാധനങ്ങളും തൂക്കവും പ‌ഞ്ചസാര -1 കിലോ വെളിച്ചെണ്ണ- 500 ഗ്രാം ചെറിപയർ- 500 ഗ്രാം തുവരപ്പരിപ്പ്- 250 ഗ്രാം തേയില- 100 ഗ്രാം മുളക്/ മുളക് പൊടി -100ഗ്രാം പൊടി ഉപ്പ്- 1 കിലോഗ്രാം മഞ്ഞൾ- 100ഗ്രാം സേമിയ - 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം കശുവണ്ടിപ്പരിപ്പ് - 50ഗ്രാം ഏലയ്ക്ക - 20 ഗ്രാം നെയ്യ് - 50 മി.ലി ശർക്കരവരട്ടി/ ഉപ്പേരി - 100 ഗ്രാം ആട്ട- 1 കിലോ ശബരി ബാത്ത് സോപ്പ്- 1

Tags:    
News Summary - CM excludes cream biscuit from Onam kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.