തിരുവനന്തപുരം: സ്പ്രിംഗ്ലർ ഡാറ്റാ ഇടപാടിൽ ദുരൂഹതയും അഴിമതിയുമുണ്ടെന്നും കമ്പനിയുടെ പി.ആർ.ഒയെ പോലെയാണ് മുഖ്യ മന്ത്രി ഇടപെടുന്നതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.
കരാർ വഴി എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഡാറ്റാ മോഷണ കേസിൽ അമേരിക്കയിൽ നടപടി നേരിടുന്ന സ്പ്രിംഗ്ലർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചത് ആരാണ്. ഡാറ്റ ചോർച്ച സംബന്ധിച്ച് പാർലമെന്‍റിൽ പ്രസംഗിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണം.
മന്ത്രിസഭയുടെയും ധനവകുപ്പിന്‍റെയും അനുമതി ലഭിച്ചോയെന്നും പ്രാഥമിക നടപടിക്രമങ്ങൾ കരാറിന് മുമ്പ് പാലിച്ചിരുന്നോ എന്നും വ്യക്തമാക്കണം.
പർച്ചേസ് ഓർഡറിൽ എന്തുകൊണ്ട് തീയതി രേഖപ്പെടുത്തിയില്ല. പല രേഖകളും തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.