തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിന് നെതർലൻഡ ്സിലെത്തി. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ സ്വീക രിച്ചു. മലയാളി സമൂഹത്തിെൻറ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് അദ്ദേഹം നെതർലൻഡ്സിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു.
അംബാസഡർ വേണു രാജാമണി എഴുതിയ ‘വാട്ട് കാൻ വി ലേൺ ഫ്രം ദ ഡച്ച്: റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ലഡ്സ്’ എന്ന പുസ്തകം സമ്മാനിച്ചു. ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇൻറർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.
എ.ആർ.എഫ് ട്രാഫിക് സൊല്യൂഷൻസ്, ടി.എൻ.ഒ ബിഗ് ഡാറ്റ വാല്യു സെൻറർ, സോൻറ േഗ്ലാബൽ ഇൻഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.