കാർഷിക വായ്​പക്ക്​​ മൊറ​േട്ടാറിയം പരിധി രണ്ട്​ ലക്ഷമാക്കി; ആത്മഹത്യ ചെയ്​ത കർഷക കുടുംബങ്ങൾക്ക്​ ധനസഹായം

തി​ര​ു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക ആ​ത്​​മ​ഹ​ത്യ​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ ക​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ ​പ്ര​ത്യേ​ക​ യോ​ഗ​മാ​ണ്​​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​െ​മ​ടു​ത്ത​ത്. കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​നു​ള്ള പ​രി​ധി ഉ​യ ​ർ​ത്തി​യ​തോ​ടൊ​പ്പം ക​ർ​ഷ​ക​രു​ടെ ഏ​തു​ത​രം വാ​യ്​​പ​യു​ടെ​യും പേ​രി​ലു​ള്ള ജ​പ്​​തി ന​ട​പ​ടി​ക​ൾ ഡി​ സം​ബ​ർ 31വ​രെ നി​ർ​ത്തി​െ​വ​ക്കാ​നും തീ​രു​മാ​നി​ച്ചു. ​പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​ത്തി​ന്​ 85 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കാ​ല​വ​ര്‍ഷ​ക്കെ​ടു​തി, കാ​ര്‍ഷി​കോ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ ക​ര്‍ച്ച, നോ​ട്ട് നി​രോ​ധ​നം, ജി.​എ​സ്.​ടി എ​ന്നി​വ കാ​ര്‍ഷി​ക​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ ഞ്ഞു. പൊ​തു​മേ​ഖ​ല, വാ​ണി​ജ്യ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് ക​ര്‍ഷ​ക​ര്‍ എ​ടു​ത്ത എ​ല്ലാ വാ​യ്പ​ക​ള്‍ക ്കും ഡി​സം​ബ​ര്‍ 31 വ​രെ മൊ​റ​േ​ട്ടാ​റി​യം ബാ​ധ​ക​മാ​യി​രി​ക്കും. കാ​ര്‍ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ന്‍ മു​ഖേ​ ന നി​ല​വി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ 2014 മാ​ര്‍ച്ച് 31 വ​രെ​യു​ള്ള കാ​ര്‍ഷി​ക വാ​യ്പ​ക​ള്‍ക്കും മ​റ്റ് ജി​ല്ല ​ക​ളി​ല്‍ 2011 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ര്‍ഷി​ക വാ​യ്പ​ക​ള്‍ക്കു​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ഇ​ ത്​ ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കൃ​ഷി​ക്കാ​രു​ടെ 2018 ആ​ഗ​സ്​​റ്റ്​ 31 വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ക്ക് ദീ​ ര്‍ഘി​പ്പി​ച്ച്​ ന​ല്‍കും. മ​റ്റ്​ ജി​ല്ല​ക​ളി​ല്‍ 2014 മാ​ര്‍ച്ച് 31 വ​രെ​യു​ള്ള വാ​യ്പ​ക​ള്‍ക്കാ​വും ഈ ​ആ​നു​കൂ​ല്യം ബാ​ധ​ക​മാ​വു​ക. കാ​ര്‍ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ന്‍ 50,000 രൂ​പ​ക്ക്​ മേ​ലു​ള്ള കു​ടി​ശ്ശി​ക​ക്ക്​ ന​ല്‍കു​ന്ന ആ​നു​കൂ​ല്യം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍നി​ന്ന് ര​ണ്ടു​ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ച്ചു.

ദീ​ര്‍ഘ​കാ​ല വി​ള​ക​ള്‍ക്ക് പു​തു​താ​യി അ​നു​വ​ദി​ക്കു​ന്ന വാ​യ്പ​യു​ടെ പ​ലി​ശ ​ഒ​മ്പ​ത്​ ശ​ത​മാ​നം വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്ന് അ​നു​വ​ദി​ക്കും.

വാ​യ്​​പ​യെ​ടു​ക്കു​ന്ന തീ​യ​തി മു​ത​ൽ ഒ​രു​വ​ര്‍ഷം വ​രെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം. കാ​ര്‍ഷി​ക ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ പ​രി​ധി​യി​ല്‍ വാ​ണി​ജ്യ ബാ​ങ്കു​ക​ളെ ഉ​ള്‍പ്പെ​ടു​ത്താ​മോ​െ​യ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ കൃ​ഷി, ആ​സൂ​ത്ര​ണ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ള്ള വി​ള​നാ​ശ​ത്തി​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ 85 കോ​ടി​യി​ൽ 54 കോ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നാ​യി​രി​ക്കും. വി​ള​നാ​ശ​ത്തി​ന്​ 2015ലെ ​സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ല്‍കു​ന്ന ധ​ന​സ​ഹാ​യം കു​രു​മു​ള​ക്, ക​മു​ക്, ഏ​ലം, കാ​പ്പി, കൊ​ക്കോ, ജാ​തി, ഗ്രാ​മ്പു വി​ള​ക​ള്‍ക്ക് നി​ല​വി​ലു​ള്ള തു​ക​യു​ടെ100 ശ​ത​മാ​നം വ​ര്‍ധ​ന​വോ​ടെ അ​നു​വ​ദി​ക്കും. ഏ​ല​ത്തി​ന്​ ഹെ​ക്​​ട​റി​ന്​ 18000 രൂ​പ ന​ൽ​കി​യി​രു​ന്ന​ത്​ 25000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. ഈ ​ധ​ന​സ​ഹാ​യം ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ നാ​ശ​ന​ഷ്്​​ടം സം​ഭ​വി​ച്ച​വ​ര്‍ക്കും ന​ല്‍കും.
മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

മറ്റ്​ യോഗ തീരുമാനങ്ങൾ:

മുന്നോക്ക സമുദായത്തിലെ സംവരണം

എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നേരത്തെ തന്നെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ തയ്യാറാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ സവിശേഷതകള്‍ കൂടി പരിഗണിച്ച് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു.

മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി ദ്രുതഗതിയില്‍ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരന്‍നായരെയും അഡ്വ. കെ. രാജഗോപാലന്‍ നായരെയും കമ്മീഷനായി നിയോഗിക്കും.

മുന്നോക്ക കമ്മീഷന്‍

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അത് പുനഃസംഘടിപ്പിക്കും. റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ചെയര്‍മാനായുള്ള മൂന്നംഗ കമ്മീഷനെയാണ് നിയമിക്കുന്നത്.

റീബില്‍ഡ് കേരള

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം യു.എന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനര്‍നിർമാണ സംവിധാനത്തിന് രൂപം നല്‍കുകയുണ്ടായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്‍റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു.

70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോള്‍ പദ്ധതി പ്രവര്‍ത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, ബൃഹത്തായ പുനര്‍നിര്‍മ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ചൊവ്വാഴ്​ച വൈകുന്നേരം വിലയിരുത്തും. പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രഫഷണലുകളുടെയും ആര്‍.കെ.ഐ ഉപദേശകസമിതിയുടെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും ചീഫ് സെക്രട്ടറിയെയും ആര്‍.കെ.ഐ സി.ഇ.ഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി. വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

പുറമ്പോക്കില്‍ താമസിക്കുന്ന വീട് നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്ക് പുനരധിവാസ സഹായം

പുറമ്പോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്‍റോ പരമാവധി അഞ്ച്​ സെന്‍റോ പതിച്ചു നൽകും. ഇവിടെ പുതിയ വീട് നിര്‍മ്മിക്കാന്‍ നാലുലക്ഷം രൂപ അനുവദിക്കും. സര്‍ക്കാര്‍ വക ഭൂമി ലഭ്യമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സെന്‍റ് ഭൂമി വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കും. ഇത്തരത്തില്‍ വാങ്ങിയ സ്ഥലത്ത് വീട് നിർമിക്കാന്‍ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.

ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയുടെ നിലവാരം ഉയര്‍ത്തുന്നതിനും തൊഴില്‍ പുനഃസ്ഥാപനത്തിനുമായി 120 എഫ്.ആര്‍.പി ബോട്ടുകള്‍ വാങ്ങുന്നതിന് 7.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടില്‍നിന്ന് ലഭ്യമാക്കും. വിഴിഞ്ഞം തുറമുഖപ്രദേശത്ത് ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്‍റെ ജീവിതസാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നാലുകോടി രൂപ അടങ്കല്‍ വരുന്ന ഒരു ആധുനിക സമുദ്ര ഭക്ഷ്യസംസ്കരണ യൂണിറ്റും വിപണന ഔട്ട്ലെറ്റും ആരംഭിക്കുന്നതിനും ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു.

ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയാൽ ജില്ലാ കലക്ടറുടെ എന്‍.ഒ.സി യുടെ അടിസ്ഥാനത്തില്‍ അവിടെ ഖനനാനുമതി നല്‍കാം. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കാനും യോഗം തീരുമാനിച്ചു.

2017ല്‍ സൃഷ്ടിച്ച 400 പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ നിന്നും 57 തസ്തികകള്‍ മാറ്റി, 38 തസ്തികകള്‍ ഹെഡ്കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയായും 19 തസ്തികകള്‍ എ.എസ്.ഐ (ഡ്രൈവര്‍) തസ്തികയായും അപ്ഗ്രേഡ് ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Tags:    
News Summary - cm pinarayi about farmers-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.