തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കത്ത് നൽകി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്ഭവനിൽ എത്തിയാണ് ഗവർണർ മുമ്പാകെ രാജിക്കത്ത് നൽകിയത്. നിലവിലെ സർക്കാറിന്‍റെ കാലാവധി ഇന്ന് അവസാനിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കാർ ഉടൻ തന്നെ അധികാരമേൽക്കുമെന്നാണ് സൂചന. സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയുള്ള കത്ത് വൈകാതെ തന്നെ ഗവർണർക്ക് നൽകും.
സത്യപ്രതിജ്ഞയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സി.പി.എം സെക്രട്ടറിയേറ്റ് യോഗം ചേരും. കോവിഡിനെതിരായ പ്രതിരോധകാര്യങ്ങളിൽ നയപരമായ തീരുമാനമെടുക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്ഞ ചെയ്യുക.
99 സീറ്റ് നേടിയാണ് ഇടത് മുന്നണി തുടർഭരണം ഉറപ്പിച്ചത്. മിക്ക ജില്ലകളിലും എൽ.ഡി.എഫിന്‍റെ സമ്പൂർണ ആധിപത്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.