തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ നടത്തിപ്പിൽ ആശങ്കക്ക് അടിസ്ഥാനമില്ല. പരീക്ഷകൾക്കാവശ്യമായ സജ്ജീകരണങ്ങളും ബസ് സൗകര്യവും വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. സുരക്ഷാ ക്രമീകരണങ്ങളും അകലവും പാലിച്ചാണ് കുട്ടികളെ പരീക്ഷക്കിരുത്തുക. സാധാരണ ക്ലാസിൽ ഇരിക്കുന്നതുപോെലയല്ല, പരീക്ഷക്കിരിക്കുന്നത്. രണ്ടും രണ്ടായി കാണണം.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താനുള്ള തീരുമാനം തെൻറ പിടിവാശിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല, കേരളത്തില്‍ അനുകൂല സാഹചര്യമുള്ളതുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ഇതര ജില്ലകളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സ്വന്തം ജില്ലകളിലെത്താൻ അനുവാദം നൽകും. ഗൾഫ് രാജ്യങ്ങളിലും പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക. എല്ലാവരും പരീക്ഷക്ക് തയാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഭയപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍, ഇനി നാം സമ്പര്‍ക്കത്തെ തന്നെയാണ് ഭയപ്പെടേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍, ക്വാറൻറീനിലുള്ളവര്‍ തുടങ്ങി രോഗസാധ്യതയുള്ള മുന്‍ഗണന വിഭാഗത്തില്‍പെട്ടവരെ പരിശോധിക്കുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നെന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെൻറിനല്‍ സര്വൈലന്സിെൻറ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പെട്ട 5630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5340 നെഗറ്റിവായിട്ടുണ്ട്. ഇങ്ങനെയുള്ള പരിശോധനയില്‍ ഇതുവരെ നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടത്. ഇതിനർഥം സമൂഹ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണ്.
74,426 പേരാണ് ഇതുവരെ കര, വ്യോമ, നാവിക മാർഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയത്. ഇവരിൽ 44,712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. 66,239 പേർ റോഡ് മാർഗം വന്നു. ഇതിൽ 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിമാനത്തിൽ വന്നവരിൽ 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കപ്പൽ മാർഗം വന്ന ആറുപേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 26 വിമാനങ്ങളിലും മൂന്നു കപ്പലുകളിലുമായാണ് ഇത്രയും ആളുകൾ എത്തിയത്. 6054 പേരിൽ 3305 പേരെ സർക്കാർ വക ക്വാറൻറീനിലാക്കി .
ഹോം ഐസൊലേഷനിൽ 2749 പേരെ മാറ്റി. 123 പേരെ ആശുപത്രിയിലുമാക്കി. ഇത്തരത്തിൽ സഹോദരങ്ങൾ തുടർച്ചയായി എത്തുേമ്പാൾ രോഗപ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കണം. എന്നാൽ, അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗൺ ഇളവുകളെ തുടർന്നുള്ള ചലനാത്മകത നല്ലതാണെങ്കിലും കാര്യങ്ങൾ വല്ലാതെ അയഞ്ഞുപോകുന്നത് അംഗീകരിക്കാനാകില്ല. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ച് പോകുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കില്ല. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തദ്ദേശസ്ഥാപനങ്ങളും വാർഡ്തല സമിതികളും ഉറപ്പുവരുത്തണം. ചെക്പോസ്റ്റുകളിൽ മാസ്ക്കുകളും പി.പി.ഇ കിറ്റുകളും ലഭ്യമാക്കും. സംസ്ഥാനത്ത് എല്ലാവർക്കും സുരക്ഷയൊരുക്കുന്നുണ്ട്. എന്നാൽ, ഇതിനെ തെറ്റിദ്ധരിപ്പിക്കുന്നനിലയിൽ ചിലർ പ്രചരിപ്പിക്കുന്നതിനോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തട്ടുകടകളിൽ റസ്റ്റാറൻറ് മാതൃകയിൽ ഇരുത്തി ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽെപട്ടു. ഇത് അനുവദിക്കാനാകില്ല. പാർസൽ ഭക്ഷണം മാത്രമേ പാടുള്ളൂ. വിദ്യഭ്യാസസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുേമ്പാൾ സ്വകാര്യ ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പാടില്ല. സ്കൂൾ തുറക്കുന്ന സമയത്തേ ട്യൂഷൻ സെൻററുകളും പ്രവർത്തിക്കാവൂ. നിർബന്ധമാണെങ്കിൽ ഒാൺലൈനിലൂടെ ട്യൂഷൻ സൗകര്യം ഒരുക്കാം.
തുണിക്കടകൾ തുറന്നതോടെ കുഞ്ഞുങ്ങളുമായി ഷോപ്പിങ്ങിന് എത്തുന്നവരുടെ എണ്ണം കൂടി. പത്ത് വയസ്സിന് താെഴയുള്ള കുട്ടികളുമായി തുണിക്കടകളിലെത്തുന്നത് പൂർണമായും ഒഴിവാക്കണം. ഒന്നിലധികം നിലകളുള്ള തുണിക്കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തുണിയുടെ മൊത്തവ്യാപാര സ്ഥാപനങ്ങളും തുറക്കാം.
ഒൗദ്യോഗിക ആവശ്യങ്ങൾക്കും അപേക്ഷകൾക്കുമടക്കം ഫോേട്ടാ അനിവാര്യമായ സാഹചര്യത്തിൽ സ്റ്റുഡിയോകൾക്ക് തുറന്നുപ്രവർത്തിക്കാം. മാനദണ്ഡങ്ങൾ പാലിക്കണം. തിക്കും തിരക്കുമുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.