കേരളത്തിന്‍റെയും സി.പി.എമ്മിന്‍റെയും രാഷ്ട്രീയ ചരിത്രം മുഖ്യമന്ത്രി വിസ്മരിക്കരുത് -എം.ഐ. അബ്ദുല്‍ അസീസ്

കോഴിക്കോട്: കേരളത്തി​‍െൻറയും സി.പി.എമ്മി‍െൻറയും രാഷ്​ട്രീയചരിത്രം വിസ്മരിച്ച് ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രസ്താവന അത്യന്തം പരിഹാസ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്​ദുല്‍ അസീസ് പ്രസ്​താവനയിൽ പറഞ്ഞു.

കേരളത്തിലെ പ്രബല പ്രതിപക്ഷ രാഷ്​ട്രീയകക്ഷികളെ രാഷ്​ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുസ്‌ലിം ലീഗി‍െൻറ രാഷ്​ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്‌ലാമിയെ ചേര്‍ത്തുവെച്ച് ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകേണ്ടതല്ല.

ജമാഅത്തെ ഇസ്‌ലാമി ഇതിനുമുമ്പും ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുള്ള രാഷ്​ട്രീയകക്ഷികളുമായി തത്ത്വാധിഷ്ഠിത രാഷ്​ട്രീയ നിലപാടുകള്‍ സ്വീകരിച്ച സംഘടനയാണ്. നീതിയും സമാധാനവും പുലരുന്ന രാജ്യതാല്‍പര്യം മാത്രം മുന്നില്‍കണ്ടുള്ള രാഷ്​ട്രീയ പിന്തുണയായിരുന്നു അവയൊക്കെയും.

കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തി​െൻറ ഈ രാഷ്​​ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതി​‍െൻറ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്. എന്നാല്‍, ജമാഅത്തെ ഇസ്​ലാമിയുടെ തത്ത്വാധിഷ്ഠിത രാഷ്​ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തി​െൻറ രാഷ്​​ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറല്ലെങ്കില്‍ മുസ്‌ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ മുഖ്യമന്ത്രി കാട്ടണം.

തങ്ങളുടെ കൂടെ കൂടുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതി‍െൻറ രസതന്ത്രം രാഷ്​ട്രീയമായ സത്യസന്ധതയില്ലായ്മയാണെന്നും അമീര്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - CM should not forget the political history of Kerala and the CPM - MI Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.