ചവറ: നിയമസഭ തെരഞ്ഞെടുപ്പിനെതുടർന്ന് ചവറയിൽ യു.ഡി.എഫിലുണ്ടായ പിണക്കങ്ങൾക്ക് കോൺഗ്രസിനെ ന്യായീകരിച്ചും പേരെടുത്തുപറയാതെ ആർ.എസ്.പിയെ കുറ്റപ്പെടുത്തിയും ഘടകകക്ഷിയായ സി.എം.പിയും രംഗത്തെത്തി.
മുന്നണിയുടെ ഒത്തൊരുമ തകര്‍ക്കാര്‍ ആരും ശ്രമിക്കരുതെന്നും കോണ്‍ഗ്രസ് എക്കാലത്തും കരുത്തുറ്റ പാര്ട്ടിയാെണന്നും സി.എം.പി ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി.
പരാജയകാരണം വസ്തുതകള്‍ വെച്ച് ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസിെൻറ മെക്കിട്ടുകയറുന്നത് ശരിയല്ല. കരുനാഗപ്പള്ളി, കുണ്ടറ എന്നിവിടങ്ങളില്‍ യു.ഡി.എഫിെൻറ വിജയം കണ്ടിെല്ലന്ന് നടിക്കാനാകില്ല. ചവറ അടക്കമുള്ള മണ്ഡലങ്ങളില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളും അവരുടെ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം. മുന്നണി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതരത്തില്‍, യു.ഡി.എഫ് നടത്തുന്ന സമരത്തില്‍നിന്ന് വിട്ടുനിന്ന് മുന്നണിമാറ്റം അടക്കമുള്ള തരത്തില്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എസ്. മോഹന്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കൊച്ചുകൃഷ്ണപിള്ള, ജയകുമാര്‍, ഡി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.