കൊല്ലം: സി.എം.പി, സി.പി.എമ്മിൽ ലയിച്ചുവെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാജേഷ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ.വിജയൻ പിള്ള അദ്ദേഹത്തിെൻറ മരണംവരെയും സി.എം.പി അംഗമായിത്തന്നെയാണ് പ്രവർത്തിച്ചതെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചവറ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളും മാധ്യമങ്ങളും സി.എം.പി,സി.പി.എമ്മിൽ ലയിച്ചിരുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുയാണ്.അത്തരമൊരു ലയനം നടന്നിട്ടില്ല. എന്നാൽ, ചില നേതാക്കൾ സി.എം.പിയിൽ നിന്ന് സി.പി.എമ്മിലേക്ക് പോയിട്ടുണ്ട്.
അവർ സി.പി.എമ്മിൽ ചേർന്ന യോഗത്തിൽ ലയനസമ്മേളനം എന്ന് വച്ചിരുന്നുമില്ല. ചവറയിൽ സി.പി.എം സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അവരാണ് തീരുമാനം എടുക്കേണ്ടത്. അതിൽ തങ്ങൾക്ക് അഭിപ്രായമൊന്നുമില്ല.
എടുക്കാത്ത ലയനതീരുമാനത്തിെൻറ പേരിൽ ലയന സമ്മേളനം നടത്താനുള്ള തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുയും അനുകൂലമായ കോടതി വിധി സമ്പാദിക്കുയും ചെയ്തിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുയാണ്. ചവറ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.