തിരുവനന്തപുരം: ജില്ല ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് സഹകരണസംഘത്തിെൻറ മറവിൽ നാലരക്കോടി തട്ടിയ കേസിൽ ഓണററി സെക്രട്ടറി ലേഖ പി. നായർ നടത്തിയത് ഗുരുതരമായ ക്രമക്കേടുകൾ. സംഘത്തിൽ നടത്തിയിട്ടുള്ള പ്രതിമാസ നിക്ഷേപ പദ്ധതികളിൽ ലേഖ പി. നായർ തെൻറ പേരിലും ഭർത്താവ് കൃഷ്ണകുമാറിെൻറ പേരിലും പദ്ധതികളിൽ ചേർന്നുകൊണ്ട് ഭീമമായ തുകകൾ കൈകലാക്കി.
സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരമുള്ള ഒരു ജാമ്യവ്യവസ്ഥയും സംഘത്തിൽ നൽകാതെയാണ് ലേഖ പി. നായർ പ്രതിമാസ നിക്ഷേപ പദ്ധതിയിൽ നിന്ന് 80 ലക്ഷം തട്ടിയതെന്ന് അസി. രജിസ്ട്രാർ സർക്കാറിലേക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഘത്തിലുള്ള സേവിങ്സ് നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്ന് നിക്ഷേപകരുടെ സമ്മതമില്ലാതെ 2,24,483 രൂപ തിരിമറി നടത്തി. ഈ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
സ്ഥിരനിക്ഷേപമില്ലാത്തവർക്ക് സ്ഥിര നിക്ഷേപ വായ്പ നൽകിയതായി രജിസ്റ്ററിൽ രേഖപ്പെടുത്തി രണ്ടരലക്ഷം തട്ടി. സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് 11 താൽക്കാലിക ജീവനക്കാരെയും 10 കലക്ഷൻ ഏജൻറുമാരെയും നിയമിച്ചത്. ഇവർക്ക് 19,58,310 രൂപയാണ് ശമ്പളമായി നൽകിയത്. സഹകരണവകുപ്പിെൻറ അനുമതി ലഭിക്കാതെ അനധികൃതമായി നൽകിയ ഈ ശമ്പളം 18 ശതമാനം പലിശ സഹിതം ബന്ധപ്പെട്ട ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിനെതിരെ നിരവധി പരാതികളാണ് ഇതിനോടകം പൊലീസിന് ലഭിച്ചത്. 2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിൽ പെൻഷൻ സമ്പാദ്യവും പെൺമക്കളുടെ വിവാഹത്തിനായി കരുതിവെച്ച പണവും നിക്ഷേപിച്ചവരുമാണ് വഞ്ചിതരായവരിൽ ഏറെയും. ഒക്ടോബർ എട്ടിന് സെക്രട്ടറി ലേഖ പി. നായർക്കെതിരെയും ആറ് ഭരണമിതി അംഗങ്ങൾക്കെതിരെയും ഫോർട്ട് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റടക്കമുള്ള തുടർനടപടികളിൽ മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.