മലപ്പുറം: വർഗീയത നിറഞ്ഞ മനസ്സിൽ നിന്ന് പുറത്തു വരുന്ന ദുർഗന്ധ വർത്തമാനങ്ങൾ മുഖ്യമന്ത്രിയുടെ വായിൽ നിന്ന് വരുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് അപമാനമാണെന്നും പാണക്കാട് തങ്ങളെക്കുറിച്ചുള്ള പുതിയ പ്രസ്താവന വെറുപ്പ് ഉൽപാദിപ്പിക്കുന്നതാണെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.
ഇത്തരം പ്രസ്താവനകൾ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്നും എസ്.വൈ.എസ് ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂർ, സലീം എടക്കര, ഖാദർ ഫൈസി കുന്നുംപുറം, ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.