മലപ്പുറം: കോഴിക്കോട്ട് മുസ്ലിം ലീഗ് വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ കോ ഓഡിനേഷൻ കമ്മിറ്റി യോഗം ബഹിഷ്കരിച്ച സംഭവത്തിൽ മുജാഹിദ് നേതൃത്വവുമായി സംസാരിച്ച് തീർപ്പാക്കിയതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായ ബഹിഷ്കരണമല്ല, സംഘടനകൾ തമ്മിലുള്ള വിഷയത്തിൽ അവരുടേതായ ചില പ്രതിഷേധങ്ങളുടെ ഭാഗമായുള്ള ബഹിഷ്കരണമാണെന്നാണ് അവർ അറിയിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.