കൊച്ചി: വൈപ്പിന്‍ നിയോജക മണ്ഡലങ്ങളില്‍ തീരസദസ് 27 സംഘടിപ്പിക്കും. കൊച്ചി മണ്ഡലത്തില്‍ ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും 10.30 മുതല്‍ ഒന്ന് വരെ തീരസദസും സംഘടിപ്പിക്കും.
വൈപ്പിന്‍ മണ്ഡലത്തില്‍ ഞാറക്കലിലെ ഐലന്റ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് മൂന്ന് മുതല്‍ 4.30 വരെ ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയും ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ വൈകീട്ട് അഞ്ചു മുതല്‍ ഏഴ് വരെ തീരസദസും സംഘടിപ്പിക്കും. തീരസദസ് നടത്തിപ്പുമായി കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളിലെ 12,553 വീടുകകളില്‍ ജീവനക്കാര്‍ നേരിട്ട് സന്ദര്‍ശിക്കുകയും നോട്ടീസുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പരിഹരിക്കുന്നതിനും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അദാലത്ത് മാതൃകയില്‍ 'തീരസദസ്' സംഘടിപ്പിക്കുന്നത്.
മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, വിവിധ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവ് ആധാരമാക്കി, പ്രാദേശിക പരിഗണന നല്‍കി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ചുവടുവെപ്പാണ് തീരസദസ്. കേരളത്തിലെ 47 തീരദേശ മണ്ഡലങ്ങളിലാണ് തീരസദസ് സംഘടിപ്പിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.