തീരദേശപാത തീരദേശത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭ മാർച്ച്

കൊടുങ്ങല്ലൂർ: തിരുവനന്തപുരം-തലപ്പാടി തീരദേശപാതയുടെ എറിയാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന നാലര കിലോമീറ്റർ ദൂരമുള്ള അലൈൻമെന്‍റ് മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭ മാർച്ച് ആരംഭിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

എറിയാട് പഞ്ചായത്തിന്റെ വടക്കേയറ്റമായ കാര പുതിയറോഡ്‌ മുതൽ അഴീക്കോട് വരെ കടലോരത്തുകൂടി ഹൈവേ സ്ഥാപിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. എറിയാട് പഞ്ചായത്തിൽ മാത്രമാണ് തീരദേശം ഒഴിവാക്കി ജനവാസകേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്‌കൂളുകളും തിങ്ങിനിറഞ്ഞ ടിപ്പുസുൽത്താൻ റോഡിലൂടെ അലൈൻമെന്റ് തയാറാക്കിയിട്ടുള്ളത്. നൂറുകണക്കിനു കുടുംബങ്ങളെ ഇത് ബാധിക്കും. മറ്റു പഞ്ചായത്തുകളിലെപ്പോലെ തീരദേശത്തുകൂടിത്തന്നെ ഹൈവേ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  


Tags:    
News Summary - Coastal Highway alignment change assembly protest march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.