തിരുവനന്തപുരം: മായം കലർന്നെതന്ന് പരിശോധനയിൽ കണ്ടെത്തിയ 51 കമ്പനികളുടെ വെളിച്ചെണ്ണ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ഇവയുടെ ഉൽപാദനം, സംഭരണം, വില്പന എന്നിവയാണ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ എം.ജി. രാജമാണിക്യം നിരോധിച്ചത്.
പാലക്കാട്, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങൾ കൂടാതെ തമിഴ്നാട്അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന കമ്പനികളാണ് ഏറെയും. പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് 2006 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ശനിയാഴ്ച നിരോധിച്ച 51 ബ്രാൻഡുകൾ കൂടാതെ ജൂൺ ആദ്യം 45 ബ്രാൻഡ് വെളിച്ചെണ്ണ കൂടി മായം കലർന്നതാണെന്ന് കണ്ടെത്തിയതിെൻറ പേരിൽ ഭക്ഷ്യസുരക്ഷവിഭാഗം നിരോധിച്ചിരുന്നു.
നിരോധിച്ച ബ്രാൻഡുകള്‍ ചുവടെ:
100 ശതമാനം നാച്വറൽ പൗര്‍ണമി ഡബിള്‍ ഫിൽേട്ടഡ് കോക്കനട്ട് ഓയില്‍ (കാസർകോട്), ബി.എസ്.ആര് പ്രീമിയം ക്വാളിറ്റി (ധർമപുരം), മഹാരാസി (മുത്തൂർ), കേര നാളികേരം വെളിച്ചെണ്ണ (കൊച്ചി), കേര മൗണ്ട് (പാലക്കാട്), കേരവൃക്ഷ (പാലക്കാട്), കേര ടോപ് (കൊച്ചി), കേരസ്വാദ് വെളിച്ചെണ്ണ ഗോൾഡ് (കൊച്ചി), കേരലൈഫ് (ഗോവിന്ദപുരം), കെ.പി.എന്‍ സുധം (കൊച്ചി), ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍ (പാലക്കാട്), കേര സ്റ്റാര്‍ (ഗോവിന്ദപുരം), എസ്.ജി.എസ് സിംബല്‍ ഒാഫ് ക്വാളിറ്റി കേര പ്രീമിയം (പാലക്കാട്), കേരരുചി ഡബിള്‍ ഫില്‍േട്ടഡ് (അടൂർ), കേര വിൻ (ആലുവ), കേര റിച്ച് (പാലക്കാട്), കേര പ്രീമിയം (പാലക്കാട്), കേരഭാരത് (ഗോവിന്ദപുരം), കേര കിങ് (പാലക്കാട്), മാലതീരം നാച്വറല്‍ (പാലക്കാട്), റോയല്‍ കുക്ക് (മലപ്പുറം), കേര കോ പ്യൂർ (ഷൊർണൂർ), ഭരണി ഗോള്‍ഡ് (മുണ്ടൂർ), കൊച്ചിന് ഡ്രോപ്സ് (പാലക്കാട്), ഗംഗ ഗോള്‍ഡ് നാച്വറൽ (തിരുപ്പൂർ), എസ്.എം.എസ് കോക്കനട്ട് ഒായിൽ (വെള്ളക്കോവിൽ), എസ്.കെ.എസ് ആയുഷ് (കോഴിക്കോട്), സില്‍വര്‍ ഫ്ലോ (പാലക്കാട്), കാവേരി (പാലക്കാട്), എവര്‍ഗ്രീൻ (ഗോവിന്ദപുരം), കേര ഹണി (കോയമ്പത്തൂർ), കെ.എം.ടി (പാലക്കാട്), കോകോ ഡ്രോപ്സ് (കോയമ്പത്തൂർ), ഡ്രീം കേര (പാലക്കാട്), വെല്‍ക്കം കുറ്റ്യാടി (കോഴിക്കോട്), എസ്.കെസ് പ്രിയം (കോഴിക്കോട്), കോകോ രുചി (മലപ്പുറം), മലബാര്‍ പി.എസ് ഗോള്‍ഡ് പ്രീമിയം (മേലാറ്റൂർ), എല്‍.പി.എം കേര ഡ്രോപ്സ് (കൊച്ചി), കോകോ സ്മൃതി (പാലക്കാട്), കേര ഉചി (അടൂർ), കേരള നന്മ (പാലക്കാട്), പി.വി.എസ് പ്രീതി (കോഴിക്കോട്), ലൈവ് ഓണ്‍ (കണ്ണൂർ), കേര മഹിമ (മലപ്പുറം), സം സം ബ്രാന്‍ഡ് (കണ്ണൂർ), രാഗ് (ആലപ്പുഴ), ഈസി (കോഴിക്കോട്), കോക്കോവിറ്റ എഡിബിള്‍ (എറണാകുളം), എ.എം (കോഴിക്കോട്), കേരറാണി (തൃശൂർ).
പേര് മാറ്റി ഇറക്കിയ 5000 ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി
ചെർക്കള: നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡ് പേര് മാറ്റി ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടി. ബേർക്കയിലെ സന ട്രേഡേഴ്സ് എന്ന സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണിൽനിന്നാണ് 5000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടിയത്. നിരോധിച്ച അഫിയ കോക്കനട്ട് ഒായിൽ പേര് മാറ്റി ‘കേര വാലീസ് അഗ്മാർക്ക് സർട്ടിഫൈഡ് പ്രൊഡക്ട്’ എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണ വീണ്ടും വിപണിയിലെത്തിച്ചത്. ബേർക്കയിലെ മുഹമ്മദ് നവാസിെൻറ ഉടമസ്ഥതയിലുള്ളതാണ് സന ട്രേഡേഴ്സ്. 80 ശതമാനം പാം ഒായലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്താണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിച്ചത്.
പാലക്കാെട്ട അഫിയ കോക്കനട്ട് ഒായിൽ കമ്പനിയിൽനിന്ന് രണ്ടുതവണ മായംകലർന്ന വെളിച്ചെണ്ണ പിടികൂടിയിരുന്നു. ഇതേ തുടർന്നാണ് ഇൗ വെളിച്ചെണ്ണ സർക്കാർ നിരോധിച്ചത്. കമ്പനിയുടെ ഒരുലിറ്റർ വെളിച്ചെണ്ണക്ക് 190 രൂപയാണ് വില. രണ്ട് ലിറ്ററിെൻറ പാക്കറ്റ് പരിശോധനക്കെടുത്തിട്ടുണ്ടെന്നും പരിശോധനഫലം വന്നയുടൻ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റൻറ് കമീഷണർ സി.എ. ജനാർദനൻ, ഫുഡ് സേഫ്റ്റി ഒാഫിസർ നിത്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് കാസർകോട് നഗരത്തിലെ ചില കടകളിൽനിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.