ഗുണനിലവാരമില്ല;  മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു 

പാ​ല​ക്കാ​ട്: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്ന് ക​മ്പ​നി​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. കാ​ക്ക​നാ​ട് റീ​ജ​ന​ൽ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് നി​രോ​ധി​ച്ച​ത്. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​സ​സ് ട്രെ​ഡേ​ഴ്സ് എ​ന്ന ക​മ്പ​നി​യു​ടെ കൊ​കോ സ​മൃ​ദ്ധി (ബാ​ച്ച് ന​മ്പ​ർ ഒ​ന്ന്), മ​ല​പ്പു​റം എ​ട​പ്പ​റ്റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​സി ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ കൊ​കോ വി​റ്റ (ബാ​ച്ച് ന​മ്പ​ർ ര​ണ്ട്), ത​മി​ഴ്നാ​ട് തി​രു​പ്പൂ​രി​ലെ ക​ങ്കാ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗം​ഗ കൊ​ക്ക​ന​ട്ട് ഫു​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ഗം​ഗ ഗോ​ൾ​ഡ് (പി.​എ​ഫ് ന​മ്പ​ർ 81) എ​ന്നീ ബ്രാ​ൻ​ഡു​ക​ളി​ൽ വി​ൽ​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ​യാ​ണ് നി​രോ​ധി​ച്ച​ത്. ഇ​വ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​ക​മ്പ​നി​ക​ളു​ടെ വെ​ളി​ച്ചെ​ണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ച​തോ​ടെ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. 
   
 
Tags:    
News Summary - coconut oil- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.