കോയമ്പത്തൂർ: മലയാളി വനിത റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് ഷൊർണൂർ കൊളപുള്ളി തോട്ടഞ്ചിറ ഫിറോസാണ് (36) ചൊവ്വാഴ്ച രാവിലെ പാലക്കാട്ട് പിടിയിലായത്. കോയമ്പത്തൂരിനടുത്ത എട്ടിമട റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ പത്തനംതിട്ട ആറന്മുള സ്വദേശി അഞ്ജനയാണ് (28) ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്.
ആഗസ്റ്റ് 29ന് പുലർച്ച ഒന്നരയോടെ എട്ടിമട റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ മദ്യലഹരിയിൽ അതിക്രമിച്ചുകയറി കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും കൈവിരലുകൾക്കും പരിക്കേറ്റ അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ സ്ഥലത്തുനിന്ന് ഇയാൾ ഒാടിരക്ഷപ്പെട്ടിരുന്നു. പ്രതിയെക്കുറിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇയാളെ പോത്തന്നൂർ റെയിൽവേ പൊലീസ് ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.