Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി വനിത സ്​റ്റേഷൻ...

മലയാളി വനിത സ്​റ്റേഷൻ മാസ്​റ്ററെ ആക്രമിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
മലയാളി വനിത സ്​റ്റേഷൻ മാസ്​റ്ററെ ആക്രമിച്ച പ്രതി അറസ്​റ്റിൽ
cancel

കോയമ്പത്തൂർ: മലയാളി വനിത റെയിൽവേ സ്​റ്റേഷൻ മാസ്​റ്ററെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്​റ്റിൽ. പാലക്കാട്​ ഷൊർണൂർ കൊളപുള്ളി തോട്ടഞ്ചിറ ഫിറോസാണ്​ (36)​ ചൊവ്വാഴ്​ച രാവിലെ പാലക്കാട്ട്​​ പിടിയിലായത്​. കോയമ്പത്തൂരിനടുത്ത എട്ടിമട റെയിൽവേ സ്​റ്റേഷൻ മാസ്​റ്ററായ പത്തനംതിട്ട ആറന്മുള സ്വദേശി അഞ്​ജനയാണ് (28)​ ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്​.

ആഗസ്​റ്റ്​ 29ന്​ പുലർച്ച ഒന്നരയോടെ എട്ടിമട റെയിൽവേ സ്​റ്റേഷൻ മാസ്​റ്ററുടെ മുറിയിൽ മദ്യലഹരിയിൽ അതിക്രമിച്ചുകയറി കത്തികൊണ്ട്​ കുത്തുകയായിരുന്നു. കഴുത്തിനും കൈവിരലുകൾക്കും പരിക്കേറ്റ അഞ്​ജന പാലക്കാട്​ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ സ്​ഥലത്തുനിന്ന്​ ഇയാൾ ഒാടിരക്ഷപ്പെട്ടിരുന്നു. പ്രതിയെക്കുറിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പിടികൂടിയത്​. ഇയാളെ പോത്തന്നൂർ റെയിൽവേ പൊലീസ്​ ചോദ്യംചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoimbatoremalayalam newsrailway station master
News Summary - coimbatore women railway station master attack-kerala news
Next Story