കോഴിക്കോട്: രാഷ്ട്രീയ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നെങ്കിലും വെൽഫെയർ പാർട്ടിമായുള്ള നീക്കുപോക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ ശത്രുക്കളിൽനിന്ന് മാത്രമല്ല, കോൺഗ്രസിലെയും ചില മുസ്ലിം സംഘടനകളിലെയും ഒരുവിഭാഗം ഈ നീക്കുപോക്കിനെതിരെ രംഗത്തുവന്നിരുന്നു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഒളിഞ്ഞും െതളിഞ്ഞും ഈ സഹകരണത്തിനെതിരെ നിലകൊണ്ടപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കളായ എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവർ ഈ ബന്ധത്തെ അംഗീകരിച്ചും പിന്തുണച്ചും രംഗത്തുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വിമർശകരെല്ലാം മൗനത്തിലാണ്.
മുക്കം നഗരസഭയിൽ യു.ഡി.എഫിനെ എൽ.ഡി.എഫിനോടൊപ്പമെത്തിച്ചതും കൂട്ടിലങ്ങാടി, പറപ്പൂർ, കൊടിയത്തൂർ, കാരശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചതും വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിെൻറ ബലത്തിലാണ്. കണ്ണൂർ കോർപറേഷനിൽ ഭരണം തിരിച്ചുപിടിക്കാൻ വെൽഫെയർ പാർട്ടിയുടെ പിന്തുണയും അവരുടെ അത്യധ്വാനവും സഹായകമായെന്ന് കെ. സുധാകരൻ എം.പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കൊടുവള്ളി നഗരസഭയിൽ ഭരണം നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. കൊടിയത്തൂരിൽ രണ്ടിൽനിന്ന് 11 സീറ്റ് നേടാനായി. തിരൂർ, ഫറോക്ക്, രാമനാട്ടുകര, മൂവാറ്റുപുഴ, പെരുമ്പാവൂർ, മാനന്തവാടി നഗരസഭകളിലും അങ്ങാടിപ്പുറം, കാലടി, കരുളായി, ഊർങ്ങാട്ടിരി, വഴിക്കടവ്, അത്തോളി, ചേളന്നൂർ, തിരുവമ്പാടി, തിരുവള്ളൂർ, കടുങ്ങല്ലൂർ, എടവനക്കാട്, വാഴക്കുളം, മീനങ്ങാടി, മേപ്പാടി, നെേന്മനി, നൂൽപുഴ, പുൽപള്ളി, തവിഞ്ഞാൽ, മക്കരപ്പറമ്പ്, നിറമരുതൂർ, വെട്ടം, ഏലംകുളം തുടങ്ങിയ പഞ്ചായത്തുകളിലും വെൽഫെയർ ബന്ധം യു.ഡി.എഫിന് നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.