ഹരിപ്പാട്: ന്യൂമോണിയ ബാധിച്ച് കോളജ് വിദ്യാർഥി മരിച്ചു. കുമാരപുരം താമല്ലാക്കൽ മുണ്ട്ചിറക്കൽ കിഴക്കതിൽ പരേതനായ സോമെൻറ മകൻ ആദർശ്(21) ആണ് മരിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് യുവാവിനെ ആദ്യം ഹരിപ്പാട് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ അവസാന വർഷം ബിരുദ വിദ്യാഥിയായിരുന്നു. മാതാവ്: ഉദയമ്മ. സഹോദരി: അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.