തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷനിൽ മുന്‍ഗണന നൽകാൻ തീരുമാനം. 18 മുതല്‍ 22 വരെ പ്രായമുള്ള വിദ്യാർഥികള്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി.
വിദ്യാർഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് പഠിക്കാന്‍ പോവുന്ന കോളേജ് വിദ്യാർഥികള്‍ക്കും മുന്‍ഗണന ലഭിക്കും. അതിഥി തൊഴിലാളികള്‍, മാനസിക വൈകല്യമുള്ളവര്‍, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.