തിരുവനന്തപുരം: സ്കൂളുകളിൽ ഈ വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് വ്യാഴാഴ്ച നടക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കൂടിയെന്ന സർക്കാർ പ്രതീക്ഷക്കിടെയാണ് കണക്കെടുപ്പ്. പൂര്‍ണമായും സമ്പൂര്‍ണ സോഫ്റ്റ്വെയര് വഴിയായിരിക്കും കണക്കെടുപ്പ്.
ഇതുപ്രകാരം കുട്ടികളുടെ വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില് നല്കിയാല് മാത്രമേ റിപ്പോര്‍ട്ട് തയാറാകൂ. കണക്കെടുപ്പിന് ശേഷമായിരിക്കും തസ്തിക നിർണയ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രവേശിക്കുക. 2016-17, 2017-18 വർഷത്തെ തസ്തിക നിർണയം ഇത്തവണ ഒരുമിച്ച് നടത്തേണ്ടിവരും. മുമ്പ് വിദ്യാഭ്യാസ ഒാഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘം നേരിെട്ടത്തി നടത്തിയിരുന്ന തലയെണ്ണൽ സമ്പ്രദായം വർഷങ്ങൾക്ക് മുമ്പ് നിർത്തിയിരുന്നു.
ആധാർ അധിഷ്ഠിത കണക്കെടുപ്പ് നടത്തിയപ്പോഴും ഒേട്ടറെ സ്കൂളുകൾ വ്യാജമായി ആധാർ ഉപയോഗിച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചു. ഇതെല്ലാം പരിഗണിച്ചാണ് പഴുതുകളടച്ചുള്ള കണക്കെടുപ്പിന് ഇത്തവണ കളമൊരുങ്ങുന്നത്.
സ്കൂളുകള്‍ക്ക് ആവശ്യമുള്ള സാങ്കേതിക സഹായം നല്കാന് ഐടി@സ്കൂള്‍ 163 വിദ്യാഭ്യാസ ഉപജില്ലകളിലും ഹെല്പ്ഡെസ്കുകള് സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ്, ഡി.പി.ഐയുടെ സര്‍ക്കുലര്‍, ഹെല്പ്ഡെസ്കുകളുടെ നമ്പറുകള്‍ എന്നിവ www.education.kerala.gov.in സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.