ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കലക്ടർ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ചില്ല. ഒൗദ്യോഗിക തിരക്കുകളും വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പഠനവും ആവശ്യമായതിനെത്തുടർന്നാണ് നൽകാതിരുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
കലക്ടർ ടി.വി. അനുപമ നൽകിയ ഇടക്കാല റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ലേക് പാലസിെൻറ നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങളും മാർത്താണ്ഡം കായൽ കൈയേറ്റവുമെല്ലാം പരിശോധനയിൽ വന്നത്. ഒരുസെൻറ് പോലും കൈയേറിയിട്ടില്ല എന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. എന്നാൽ, അതിന് വിരുദ്ധമായ സാധൂകരണങ്ങളാണ് കലക്ടറുടെ പരിശോധനയിൽ കണ്ടെത്തിയതെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.