ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ തടയണ പൊളിക്കാൻ ഉത്തരവ്​

മ​ല​പ്പു​റം: പി.വി അൻവർ എം.എൽ.എ ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ൽ നിർമിച്ച ത​ട​യ​ണ പൊളിച്ചു നീക്കാൻ ഉത്തരവ്​. അനധികൃതമായി നിർമിച്ച തടയണ രണ്ടാഴ്​ചക്കകം പൊളിച്ചു നീക്കാൻ ദുരന്തനിവരാണ വിഭാഗമാണ്​ ഉത്തരവിട്ടത്​. മലപ്പുറം ജില്ലാ കലക്​ടർ അ​മി​ത്​ മീ​ണയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതിറോറിറ്റിയുടെ യോഗത്തിലാണ്​ തടയണ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്​. ഇതിനായി ജലസേചന വിഭാഗത്തെ ചുമതലപ്പെടുത്തി. 

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെയാണ്​ തടയണ നി​ർ​മി​ച്ച​ിരിക്കുന്നതെന്ന്​ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ  ജി​ല്ല ക​ല​ക്​​ട​ർക്ക്​ റിപ്പോർട്ട്​ നൽകിയിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാണ്​ പുതിയ ഉത്തരവ്​.

 പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ ഭാ​ര്യാ​പി​താ​വി​​​​െൻറ സ്​​ഥ​ല​ത്താ​ണ്​ ത​ട​യ​ണ. ഡാം ​സു​ര​ക്ഷ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​​ല്ലാ​തെ​യാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ സു​ര​ക്ഷ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന്​ അ​റി​യാ​ൻ നി​ർ​വാ​ഹ​മി​ല്ല. സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും ത​ട​യ​ണ നി​ർ​മി​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പ്​ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.  ഇ​ത്​ ത​ക​ർ​ന്നാ​ൽ താ​ഴ്​ ഭാ​ഗ​ത്ത്​ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​നം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. 

 ത​ട​യ​ണ പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ സ്​​ഥ​ല​മു​ട​മ​യും എം.​എ​ൽ.​എ​യു​ടെ ഭാ​ര്യാ​പി​താ​വു​മാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ പ​റ​ഞ്ഞു. എ​േ​ട്ട​ക്ക​ർ സ്​​ഥ​ല​ത്ത്​ ഒ​രേ​ക്ക​ർ വി​സ്​​തൃ​തി​യി​ലു​ണ്ടാ​യി​രു​ന്ന കു​ളം ആ​ഴം കൂ​ട്ടു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്. ര​ണ്ട്​ കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ്​ താ​മ​സ​ക്കാ​രു​ള്ള​തെ​ന്നും അ​ബ്​​ദു​ല്ല​ത്തീ​ഫ്​ പ​റ​ഞ്ഞു.

Tags:    
News Summary - Collector order to demolish Check dam in Cheengannipali - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.