ഗ്രാമീണ മേഖലയിൽ ആരോഗ്യത്തിന് ഓപ്പൺ ജിമ്മുകൾ കൂടുതൽ സൗകര്യമെന്ന് കലക്ടർ

കൊച്ചി: ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ഓപ്പൺ ജിമ്മുകൾ കൂടുതൽ സൗകര്യമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ്. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി ഡിവിഷനിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തിന്റെ ഇത്തരം പദ്ധതികൾ ഏറെ പ്രശംസനീയമെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞള്ളൂർ വയോജന പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ വയോജന പാർക്കിലാണ് ഓപ്പൺ ജിം സ്ഥാപിച്ചത്. ജില്ലയിൽ 28 കേന്ദ്രങ്ങളിലായി വ്യായാമം ചെയ്യുന്നതിനു

ഉയർന്ന ഗുണനിലവാരമുള്ള പത്ത് ഉപകരണങ്ങൾ വീതമാണ് സ്ഥാപിച്ചത്. സ്ത്രീകൾ ഉൾപ്പെടെ ഏതൊരാൾക്കും ഈ ഓപ്പൺ ജിമ്മിൽ വ്യായാമം ചെയ്യാം. പത്ത് ഉപകരണങ്ങളാണ് ഓപ്പൺ ജിമ്മിൽ ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - Collector that open gyms are more convenient for health in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.