പാലക്കാട്: നീതിപീഠത്തിെൻറ അധികാരം കോളജ് മാനേജ്മെൻറ് സ്വയം കൈയാളുന്നത് ഉചിതമ ല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ. ദീർഘകാലത്തെ കഠിന പ്ര യത്നത്താൽ വിദ്യാർഥി കരസ്ഥമാക്കുന്ന സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നത് മനുഷ്യ ാവകാശ ലംഘനമാണ്.
കോളജുകൾക്ക് ഇതിന് നിയമപരമായി അധികാരമില്ലെന്ന് ഹൈകോടത ി വിധിച്ചിട്ടുണ്ടെന്നും ഉത്തരവിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അഹല്യ സ്കൂൾ ഓഫ് ഫാർമസി കോളജിൽ ഒന്നര ലക്ഷം രൂപ അടച്ച് നാലു വർഷത്തെ ഫാർമസി കോഴ്സിന് ചേർന്നശേഷം പഠനം മുടങ്ങിയ ഇല്യാസ് കോയയുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെച്ചതിനെതിരെ മാതാവ് ഷംലയാണ് കമീഷനെ സമീപിച്ചത്.
കുട്ടികളുടെ ഫീസിനത്തിൽ ലഭിക്കുന്ന തുകകൊണ്ടാണ് കോളജ് പ്രവർത്തിക്കുന്നതെന്ന് പ്രിൻസിപ്പൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രവേശനം ലഭിച്ച വിദ്യാർഥി പഠനം മുടക്കിയാൽ നഷ്ടപരിഹാരം ഈടാക്കാൻ കോളജിന് അധികാരമുണ്ടെന്നും പരാതിക്കാരിയുടെ മകന് പകരം മറ്റൊരു വിദ്യാർഥിയെ ചേർക്കാൻ കഴിഞ്ഞില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.
പ്രവേശന സമയത്തെ നിബന്ധനകളും വ്യവസ്ഥകളും നടപ്പാക്കാൻ എതിർകക്ഷി നിയമാനുസൃത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കമീഷൻ വ്യക്തമാക്കി. പരാതിക്കാരി ആരോഗ്യ സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകണമെന്നും രജിസ്ട്രാർ ഒരു മാസത്തിനകം നടപടിയെടുക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.