തമിഴ്നാട്ടിലെ ബി.എസ്. അബ്ദുറഹ്മാൻ സർവകലാശാല ഉടമ ഡോ. റഹ്മത്തുന്നിസ ഏതാനും ദിവസംമുമ്പ് വന്നിരുന്നു. ജമാഅത്തെ ഇസ്ലാമിയിൽ അവർക്ക് ആകെ അറിയുന്ന ഒരേയൊരാൾ പ്രഫ. സിദ്ദീഖ് ഹസൻ ആയിരുന്നു. അദ്ദേഹത്തിെൻറ പ്രചോദനത്തിൽ തങ്ങളുടെ സർവകലാശാല കാമ്പസ് വടക്കേ ഇന്ത്യയിലും തുടങ്ങിയത് അവർ പറഞ്ഞു.
മുസ്ലിം സമുദായത്തിെൻറ അധോഗതിക്ക് കാരണമായത് ഏതൊക്കെ നന്മകളുടെ അഭാവം കൊണ്ടാണോ ആ നന്മകളുടെയല്ലാം പ്രായോഗികമായ ആവിഷ്കാരമായിരുന്നു അദ്ദേഹം. കേവലം വാക്കുകളുരുവിടുന്ന നേതാവായിരുന്നില്ല, മഹത്തായ സംരംഭങ്ങൾ ആവിഷ്കരിച്ച് പ്രയോഗവത്കരിച്ച നേതാവായിരുന്നു. ഏതു കാര്യവും താമസംവിനാ നടപ്പിൽവരുത്തി. ധീരതയും നിസ്വാർഥതയും വിശാലതയും പ്രകടിപ്പിക്കുകയും സംഘടനക്കു പുറത്തുള്ള പ്രതിഭകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആളുകളുടെ ൈവദഗ്ധ്യവും പ്രതിഭയും കണ്ടെത്തുകയും അനുമോദിക്കുകയും ചെയ്തു.
പുതിയ കാര്യങ്ങളെ ഭയത്തോടെ കണ്ട് സാമ്പ്രദായിക രീതിയിൽ മുന്നോട്ടുപോകുന്നതാണ് മുസ്ലിം സമുദായത്തിെൻറ പ്രശ്നം. എന്നാൽ, പുതിയ കാര്യങ്ങളെയും ആശയങ്ങളെയും സ്വാംശീകരിച്ച് അദ്ദേഹം വേറിട്ടുനിന്നു. ഒരു സമുദായത്തിെൻറ ഉന്നമനത്തിന് നേതൃത്വം നൽകാൻ ആവശ്യമായ ഇൗ ഗുണവിശേഷങ്ങളെല്ലാം അദ്ദേഹത്തിലുണ്ടായിരുന്നു. അങ്ങനെ രാജ്യത്തിന് നൽകിയ സംഭാവനകളിലൊന്നാണ് 'മാധ്യമം'.
കേരളത്തിനകത്തും പുറത്തും 'മാധ്യമ'ത്തിെൻറ വിജയഗാഥ കണ്ട് നിരവധി മാധ്യമ സ്ഥാപനങ്ങളുണ്ടായി. ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെൻറ് ക്രെഡിറ്റ് ലിമിറ്റഡ് (എ.െഎ.സി.എൽ) രാജ്യത്തുടനീളം പലിശരഹിത സംരംഭങ്ങളുടെ വലിയൊരു നീക്കത്തിന് തുടക്കമിട്ടു. സാമൂഹിക സേവനത്തിെൻറ മാതൃക ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനിലൂടെ കാണിച്ചുതന്നു.
ദക്ഷിണേന്ത്യയിലെ മനുഷ്യവിഭവങ്ങളും ധനവിഭവങ്ങളും വടക്കേ ഇന്ത്യയുടെയും കിഴക്കേ ഇന്ത്യയുടെയും ദരിദ്രമേഖലകളുടെ വികസനത്തിനുപേയാഗിക്കുന്ന ഒരു മാതൃക സിദ്ദീഖ് ഹസൻ രാജ്യത്തിനു മുമ്പാകെ കാണിച്ചുകൊടുത്തു. മദീനയിൽ പോയ പ്രവാചകൻ അവിടെ തുടങ്ങിവെച്ച സാഹോദര്യസമ്പ്രദായത്തിെൻറ തുടർച്ചയായിരുന്നു ഇൗ മാതൃക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.