തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിെൻറ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച വേമ്പനാട് കായൽ ജനകീയ കമീഷൻ റിപ്പോർട്ടും മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടിയാവും. ഡോ. പ്രഭാത് പട്നായിക്ക് ചെയർമാനും ഡോ.സി.ടി.എസ്. നായര്‍ മെംബര്‍ സെക്രട്ടറിയും ഡോ. കെ.ജി. പത്മകുമാര്‍, ഡോ.സി.ടി.എസ്. നായർ, ഡോ. ശ്രീകുമാര്‍ ഛതോപാധ്യായ, ഡോ. അന്നാ മേഴ്സി, എം.ജി. രാധാകൃഷ്ണന് എന്നിവര്‍ അംഗങ്ങളുമായ കമീഷൻ തയാറാക്കിയ റിപ്പോർട്ട് ഈമാസം 30ന്പുറത്തുവരും.
വേമ്പനാട് കായലിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും തീരദേശ പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിര വികസനം സംബന്ധിച്ച നിര്ദേശങ്ങളുമടങ്ങുന്നതാണ് റിപ്പോർട്ട്. മുത്തൂറ്റ് ഗ്രൂപ്പിെൻെറ നെടിയതുരുത്ത് കൈയേറ്റം വിവാദമായ പശ്ചത്താലത്തിൽ വേമ്പനാട് കായൽ സംരക്ഷണ നടപടികളുടെ ഭാഗമായാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കമീഷന് രൂപം നൽകിയത്. വേമ്പനാട് കായല്‍ വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമീഷന് ആശയവിനിമയം നടത്തിയിരുന്നു.
ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അയ്യായിരത്തിലധികം കുടുംബങ്ങളെ കമീഷന് സന്ദർശിച്ചു. വേമ്പനാടിെൻറ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വ്യത്യസ്ത ഏജന്‍സികളും ശാസ്ത്രകാരന്മാരും നടത്തിയ പഠനങ്ങളോടൊപ്പം കായലിലും തീരങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളും കമീഷൻ പരിശോധിച്ചിരുന്നു. വേമ്പനാട് പശ്ചിമഘട്ടത്തെയും സമുദ്രതീരത്തെയും ബന്ധിപ്പിക്കുന്ന പരിസ്ഥിതി വ്യവസ്ഥയായതിനാല്‍ പശ്ചിമ ഘട്ടത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളും കമീഷൻ പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.