കണ്ണൂർ: രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഇസ്ലാമോഫോബിയയും വർഗീയതയും പ്രചരിപ്പിക്കുകയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികളെന്നും അതിനെതിരായ പ്രതിരോധം വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന നന്മയിലൂടെയാവണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെൻറർ കേരളയുടെ കഴിഞ്ഞ വർഷത്തെ പരീക്ഷ റാങ്കുകാർക്കുള്ള അവാർഡ് വിതരണവും പഠിതാക്കളുടെ സംഗമവും കണ്ണൂർ യൂനിറ്റി സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു വെല്ലുവിളികളെയും ഖുർആനിെൻറ ധാർമിക ശാസന പ്രകാരമുള്ള ജീവിത സാക്ഷ്യം കൊണ്ടാണ് നേരിടേണ്ടത്. വില കുറഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചിലർ ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ ആക്ഷേപമുന്നയിക്കുന്നത്.
കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ്ജിഹാദ് എന്ന തരംതാണ ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നതിെൻറ പിന്നിലെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്നും അമീർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു.
പ്രിലിമിനറി റാങ്ക് ജേതാക്കളായ സറീന മുഹമ്മദ്, ഫെമിത അഫ്സൽ, ഷീന ഹാഷിം, എ.പി. ശബ്ന, എ.ടി. വാഹിബ ലയ്യിന, സെക്കൻഡറി ഫൈനല്‍ റാങ്ക് ജേതാക്കളായ വി. റോഷിനി, നസീറ താജുദ്ദീന്, ഹസ്സന് പുതിയവീട്ടില്‍, റമദാന് പ്രശ്നോത്തരി വിജയികളായ അബ്ദുല്‍ ശരീഫ് മാറമ്പിള്ളി, എ. നൂര്ഹാന്, ഇ.കെ. ശക്കീല ബാനു, ആരിഫ മഹ്ബൂബ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ശിഹാബ് പൂക്കോട്ടൂർ, സി.വി. ജമീല എന്നിവർ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാഫിസ് അനസ് മൗലവി, മുഹമ്മദ് റാഷിദ് അൽ ഖാസിമി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.