മൂവാറ്റുപുഴ: സമൂഹ മാധ്യമത്തിലൂടെ മുസ്ലിംകളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സി.പി.എം. ആവോലി ലോക്കൽ സെക്രട്ടറി കൂടിയായ എം.ജെ. ഫ്രാൻസിസിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാൻ ബുധനാഴ്ച ചേർന്ന മൂവാറ്റുപുഴ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.
പാർട്ടി നിലപാടിന് വിരുദ്ധമായ തരത്തിൽ ഫേസ്ബുക്കിൽ കമൻറ് ഇട്ടതിനാണ് നടപടി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ഉതകുന്ന നിലപാട് മാത്രമേ പാർട്ടി എക്കാലത്തും സ്വീകരിച്ചിട്ടുള്ളൂവെന്നും ഏരിയ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിംകൾക്ക് ക്രിമിനൽ സ്വഭാവമാണെന്നും എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പ്രാർഥിച്ചാൽ മതിയെന്നും ഇതാണ് ഇവരെ പഠിപ്പിക്കുന്നതെന്നുമുള്ള വിേദ്വഷ പരാമർശമാണ് ഫേസ് ബുക്ക് കമൻറിലൂടെ ഫ്രാൻസിസ് നടത്തിയത്. ഇതു വിവാദമായതോടെ ഫ്രാൻസിസ് കമന്‍റ് നീക്കി മാപ്പപേക്ഷ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.