ന്യൂഡൽഹി: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വിളിച്ച യോഗത്തിൽ ആര്.എസ്.പിയെ പ്രതിനിധാനംചെയ്ത് എന്‍.കെ. പ്രേമചന്ദ്രന് എം.പി പങ്കെടുക്കും. ശനിയാഴ്ച ചെന്നൈയിൽ വെച്ചാണ് യോഗം.
മണ്ഡല പുനര്‍നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ കൂടി അഭിപ്രായം പരിഗണിച്ചാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കേന്ദ്ര പദ്ധതിയായ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ലോക്സഭയില്‍ കുറക്കുന്നതാണ് നിലവിലെ മാനദണ്ഡങ്ങള്‍.
ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള കൂട്ടായ മുന്നേറ്റത്തിന്റെ തുടക്കമായാണ് തമിഴ്നാട് മുഖ്യമന്ത്രി സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.