തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളനങ്ങൾക്ക് ഡിസംബർ 10 മുതൽ. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലാണ് തുടക്കം. ഡിസംബർ 10 മുതൽ 12 വരെയാണ് കണ്ണൂർ ജില്ല സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14 മുതൽ 16 വരെയാണ് സമ്മേളനം. വയനാട്ടിലും ഇതേ തീയതികളിലാണ്. കണ്ണൂർ, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലൊഴിച്ച് ഒരേസമയത്ത് രണ്ട് ജില്ലകളിൽ വീതം നടക്കുന്ന തരത്തിലാണ് സമ്മേളനം ക്രമീകരിച്ചത്.
കേന്ദ്ര കമ്മിറ്റിയിലെയും സംസ്ഥാന സെക്രട്ടേറിയറ്റിലെയും അംഗങ്ങളുടെ സൗകര്യാർഥമാണിത്. ഏറ്റവും അവസാനത്തെ ജില്ല സമ്മേളനം ആലപ്പുഴയിലാണ്. 23ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യവാരമാകും നടക്കുക. സംസ്ഥാന സമ്മേളന തീയതി നിശ്ചയിച്ചിട്ടില്ല. ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം 15ന് ആരംഭിക്കും. പാർട്ടി കോൺഗ്രസ് അംഗീകരിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിെൻറ കരട് പാർട്ടി ഘടകങ്ങൾ ചർച്ചചെയ്ത് അംഗീകരിക്കും. നാല് വർഷത്തെ പാർട്ടിയുടെ പ്രവർത്തനവൈവിധ്യങ്ങളും വ്യക്തികളുടെയും പാർട്ടി ഘടകങ്ങളുടെയും ചുമതലകളും സംബന്ധിച്ച് സ്വയം വിമർശനപരമായ വിലയിരുത്തലാണ് സമ്മേളനലക്ഷ്യങ്ങൾ.
മുപ്പതിനായിരം ബ്രാഞ്ച് സെക്രട്ടറിമാരാണ് 15ന് ആരംഭിക്കുന്ന സമ്മേളനങ്ങളിലൂടെ െതരഞ്ഞെടുക്കപ്പെടുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള ലോക്കൽ, ഏരിയ സമ്മേളനങ്ങളിലും പുതിയ കമ്മിറ്റികളും സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെടും.
ജില്ല സമ്മേളനങ്ങൾ
•ഡിസം. 10, 11, 12- കണ്ണൂർ
•ഡിസം. 14, 15, 16: എറണാകുളം, വയനാട്
•ഡിസം. 27, 28, 29: പത്തനംതിട്ട, മലപ്പുറം
•ഡിസം. 31, ജനുവരി 1, 2: കൊല്ലം, പാലക്കാട്.
•ജനുവരി 4, 5, 6: ഇടുക്കി
•ജനു. 10, 11, 12: കോഴിക്കോട്.
•ജനു.14, 15, 16: തിരുവനന്തപുരം, കോട്ടയം.
•ജനു. 21, 22, 23: തൃശൂർ, കാസർകോട്.
•ജനു. 28, 29, 30: ആലപ്പുഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.