കൊച്ചി: പട്ടികവർഗ വകുപ്പിെൻറ കെടുകാര്യസ്ഥത കാരണം കെട്ടിക്കിടക്കുന്നത് ആദിവാസി ഊരുകളിലെത്തേണ്ട 1.75 കോടിയുടെ കമ്പ്യൂട്ടർ അടക്കമുള്ള പഠനോപകരണങ്ങൾ. ആദിവാസി മേഖലകളിൽ ഇൻറർനെറ്റ് അടക്കമുള്ള സൗകര്യം ഉറപ്പാക്കാൻ പട്ടികവർഗ വകുപ്പ് 2017-18 ൽ 100 ഉം 2018-19 ൽ 150ഉം സാമൂഹിക പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതി ആവിഷ്കരിച്ചിരുന്നു.
കേന്ദ്രങ്ങളുടെ നിർമാണം പാതിവഴിയിലായതിനാൽ 1.75 കോടിയുടെ ഉപകരണങ്ങൾ കെട്ടിക്കിടക്കുെന്നന്നാണ് അക്കൗണ്ടൻറ് ജനറലിെൻറ കണ്ടെത്തൽ. ഇൻറർനെറ്റ്, എൽ.ഇ.ഡി ടി.വി, ഫർണിച്ചർ, വായനസാമഗ്രികൾ തുടങ്ങിയവയാണ് പഠനകേന്ദ്രത്തിൽ ഒരുക്കാൻ തീരുമാനിച്ചത്. ഓരോ കേന്ദ്രത്തിലും മുപ്പതോളം വിദ്യാർഥികൾക്കാണ് പഠനസൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടത്. ഒരു സാമൂഹിക പഠനമുറിയിൽ രണ്ട് െഡസ്ക് ടോപ് കമ്പ്യൂട്ടർ, രണ്ട് യു.പി.എസ്, വൈറ്റ് ബോർഡ്, എൽ.ഇ.ഡി മോണിറ്റർ, എൽ.ഇ.ഡി ഡിസ്പ്ലേ, കമ്പ്യൂട്ടർ ടേബിൾ, രണ്ട് വിദ്യാർഥികൾക്കുവീതം ഇരിക്കാൻ കഴിയുന്ന വീതികൂടിയ 15 സ്റ്റഡി ടേബിൾ എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് ലഘുഭക്ഷണവും പഠനസാമഗ്രികൾ, ഇൻറർനെറ്റ് സൗകര്യങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയ ആധുനികസൗകര്യങ്ങളും ഒരുക്കുമെന്നാണ് മുൻ മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ വ്യക്തമാക്കിയത്.
2018 ഏപ്രിൽ 18നാണ് പദ്ധതിക്ക് അനുമതി നൽകിയത്. 150 പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡിന് സെപ്റ്റംബർ 27ന് 9.45 കോടി കൈമാറി. ഒരു സെൻററിന് 6.29 ലക്ഷം വീതമാണ് അനുവദിച്ചത്. പട്ടികവർഗ ഡയറക്ടറും കെ.എസ്.ഐ.ഇ ലിമിറ്റഡും തമ്മിൽ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്ന കരാറും ഒപ്പിട്ടു. 1.88 കോടി (മൊത്തം ചെലവിെൻറ 20 ശതമാനം) മൊബിലൈസേഷൻ അഡ്വാൻസായി അനുവദിച്ചു.
പിന്നീട്, 300 കമ്പ്യൂട്ടർ, 150 എൽ.ഇ.ഡി മോണിറ്റർ, 150 എൽ.ഇ.ഡി ടി.വി, 150 യു.പി.എസ്, 150 ഇൻറർനെറ്റ് കണക്ഷൻ എന്നിവ വാങ്ങി.
എന്നാൽ, പട്ടികവർഗ വകുപ്പ് വിഭാവനം ചെയ്ത 150 പഠനകേന്ദ്രത്തിൽ 82 എണ്ണത്തിെൻറ നിർമാണം പൂർത്തീകരിച്ചില്ല. ഒരിടത്തും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്നാണ് എ.ജി പരിശോധനയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.