തടവുകാരുടെ ജോലിക്ക് ന്യായവേതനം: ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: തടവുകാരായി ജയിലിൽ കഴിയുന്നവർ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. ജയിലിലും തുറന്ന ജയിലിലും നിലവിൽ ലഭിക്കുന്ന പ്രതിഫലം തുച്ഛമാണെന്നും വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരനായ അനീഷ് കുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് നോട്ടീസ് ഉത്തരവായത്.

ജയിലിൽ 63 മുതൽ 127 രൂപ വരെയും തുറന്ന ജയിലിൽ 170 മുതൽ 230 വരെയുമാണ് നിലവിലെ പ്രതിഫലം. സർക്കാർ നിശ്ചയിച്ച മിനിമം വേതനത്തിന്‍റെ അടുത്തുപോലും ഇത് എത്തുന്നില്ല. കുറഞ്ഞ വേതനനിരക്ക് നിയമം തടവുകാർക്കും ബാധകമാണെന്ന് കോടതികളുടെ നിർദേശമുണ്ട്.

സർക്കാർ നിയോഗിച്ച ജയിൽ പരിഷ്കരണ കമ്മിറ്റിയും ഇത് ശിപാർശ ചെയ്തിട്ടുണ്ട്.

കർണാടക സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധേയമായ നടപടി സ്വീകരിച്ചതായും ഹരജിയിൽ പറയുന്നു. കുറഞ്ഞ വേതനവും ജയിലിൽനിന്ന് ഫോൺ വിളിക്കുന്നതിനുള്ള നിയന്ത്രണവും തടവുകാരുടെ മൗലികാവകാശ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു.

Tags:    
News Summary - Compensation for Prisoner's Work: On Petition Seeking clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.