മാനന്തവാടി/വെള്ളമുണ്ട: നക്സൽ വർഗീസിെൻറ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും വർഗീസിെൻറ കൊലപാതകം ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന ഭരണകൂടത്തിെൻറ തുറന്നുപറച്ചിലാണ് ഇതിലൂടെ വെളിവായതെന്നും വർഗീസിെൻറ സഹോദരൻ തോമസിെൻറ മകൻ അഡ്വ. എ. വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു.
കൊലപാതകം ഭരണകൂട ഭീകരതയാണെന്ന് തെളിഞ്ഞു. സമാന രീതിയിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവർക്ക് നീതി ലഭിക്കാൻ കോടതിവിധി സഹായമാവും.
സർക്കാർ നൽകുന്ന തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യം വർഗീസ് സ്മാരക ട്രസ്റ്റ് തീരുമാനിക്കും. സമീപകാലത്ത് അടക്കം നടന്ന വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കെതിരായ സന്ദേശമാണിത്. ഭരണകൂട ഭീകരതയുടെ ഇരയാണ് വർഗീസ്. ഈ വാദം മുൻനിർത്തിയാണ് കുടുംബ ട്രസ്റ്റ് ഹൈകോടതിയെ സമീപിച്ചത്. 51 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഭരണകൂടം നഷ്ടപരിഹാരം നൽകുന്നത്.
ഒരു 'ഭീകരവാദി'യുടെ കുടുംബം എന്ന ദുഷ്പേരിൽ അരനൂറ്റാണ്ട് കാലം കുടുംബം പ്രയാസം അനുഭവിച്ചു. സർക്കാർ തീരുമാനം വൈകിയാണെങ്കിലും ശരിയായതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.