തിരുവനന്തപുരം: പാർട്ടി മാർഗനിർദേശം ലംഘിച്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തോടെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളുടെ ആദ്യ ദിനം. ബുധനാഴ്ച ആരംഭിച്ച സി.പി.എം സമ്മേളനങ്ങളിലാണ് പാർട്ടി ആസ്ഥാനമായ എ.കെ.ജി സെൻറർ ഉൾപ്പെട്ട ചിറക്കുളം ബ്രാഞ്ചിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്. വഞ്ചിയൂർ ഏരിയ കമ്മിറ്റി പരിധിയിൽപെടുന്ന ജനറൽ ആശുപത്രി ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് ചിറക്കുളം ബ്രാഞ്ച്.
നിലവിലെ ബ്രാഞ്ച് സെക്രട്ടറിയായ സുരേഷിെൻറ പേര് നിർദേശിച്ചതിനെതിരെ വിപിൻ രംഗത്തെത്തിയതോടെയാണ് മത്സരമുണ്ടായത്. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി ഇറക്കിയ മാർഗരേഖയിൽ തെരഞ്ഞെടുപ്പിൽ പരമാവധി മത്സരം ഒഴിവാക്കണമെന്നും ചുമതലക്കാരായ ഉപരി കമ്മിറ്റി അംഗങ്ങൾ ജാഗ്രതയോടെ ഇടപെടണമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കിയിരുന്നു. വിഭാഗീയത പൂർണമായും ഒഴിവാക്കണമെന്ന നിലപാട് പാർട്ടി ആസ്ഥാനം ഉൾപ്പെട്ട ബ്രാഞ്ചിൽ തന്നെ ലംഘിക്കപ്പെട്ടത് ചർച്ചയായി.
ഏരിയ സെൻററിൽനിന്ന് പി. ബാബു, ഐ.പി. ബിനു, എസ്. പ്രേമൻ എന്നിവരായിരുന്നു പങ്കെടുത്തത്. മുഖ്യ ചുമതലക്കാരനായിരുന്ന നേതാവ് തന്നെ പരസ്യവോട്ടെടുപ്പിന് പ്രതിനിധികളോട് ആഹ്വാനം ചെയ്തെന്നാണ് ഒരു വിഭാഗത്തിെൻറ ആക്ഷേപം. വോട്ടെടുപ്പിൽ സുരേഷ് മൂന്നിനെതിരെ ആറ് വോട്ടിന് വിജയിച്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.