മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ; കോൺഗ്രസ് ഇനിയും ദുർബലമാകും -ഇ.പി ജയരാജൻ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ. പല മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുകയാണെന്നും കോൺഗ്രസ് ഇനിയും ദുർബലമാകുമെന്നും ഇനിയെങ്കിലും മുസ്‍ലിം ലീഗ് ഇക്കാര്യം ചിന്തിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ സംസ്ഥാനത്തും കോൺഗ്രസ് ഇരുട്ടിൽ തപ്പുന്നു. ഇവരാണോ രാജ്യത്തെ നയിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമാകുന്നവർക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണം. താമരശ്ശേരി ബിഷപ്പിന്റെ വിമർശനം പരിശോധിക്കും. സർക്കാറിന്റെ പ്രശ്നംകൊണ്ടല്ല ഓട്ടോറിക്ഷക്കു കുറുകെ പന്നി ചാടിയത്. കാട്ടാന നാട്ടിൽ ഇറങ്ങുന്നതും സർക്കാറിന്റെ പ്രശ്നമല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - Competition between LDF and BJP; Congress will become weaker - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.