ജി. സുധാകരനെതിരായ പരാതി: പരാതിക്കാരി വിഡിയോ ഹാജരാക്കണമെന്ന് നിർദേശം

ആലപ്പുഴ: മന്ത്രി ജി. സുധാകരൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യതിന്‍റെ വിഡിയോ ഹാജരാക്കാൻ പരാതിക്കാരിക്ക് പൊലീസ് നിർദേശം. പരാതിക്കാരിയും സുധാകരന്‍റെ മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യയുമായ ശാ​ലുവിനോടാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ആ​ല​പ്പു​ഴ​യി​െ​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി സുധാകരൻ ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാട്ടിയാണ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ശാ​ലു പ​രാ​തി ന​ൽ​കി​യ​ത്. മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​െ​ച്ച​ന്നും ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ ചൂണ്ടിക്കാട്ടി മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ന്‍റെ ഭാ​ര്യ കഴിഞ്ഞ ദിവസം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യെ സ​മീ​പി​ച്ചിരുന്നു. പ​രാ​തി​ക്ക്​ ആ​ധാ​ര​മാ​യ വാ​ർ​ത്ത​സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ലാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​ണ്​ അ​മ്പ​ല​പ്പു​ഴ ​പൊ​ലീ​സി​െൻറ നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ്​ ശാ​ലു പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

ഇതിന് പിന്നാലെ ജി. സുധാകരനെതിരായ പരാതിയിൽ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം വിഷയം ചർച്ച ചെയ്യാൻ പുറക്കാട് ലോക്കൽ കമ്മിറ്റിയോഗം ചേരുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ ഭർത്താവും പങ്കെടുത്ത യോഗത്തിൽ നടത്തിയ അനുനയനീക്കം പരാജയപ്പെട്ടിരുന്നു. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ വേ​ണു​ഗോ​പാ​ൽ സ്വീ​ക​രി​ച്ച​ത്.

എ​സ്.​എ​ഫ്.​ഐ മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി​യു​ടെ പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​ൻ​ ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നേ​ര​േ​ത്ത ന​ട​ന്ന ഒ​ത്തു​തീ​ർ​പ്പ്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ജി​ല്ല​യി​ൽ തു​ട​രെ വി​വാ​ദം ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​തു​വി​ധേ​ന​യും പ്ര​ശ്​​നം ഒ​ത്തു​തീ​ർ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െൻറ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ്​​​ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി​യ​ത്. സ​മ്മ​ർ​ദ​ത്തി​ലൂ​ടെ യു​വ​തി​യെ പാ​ർ​ട്ടി​യു​ടെ വ​ഴി​ക്ക്​ കൊ​ണ്ടു​ വ​രാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ആ​ല​പ്പു​ഴ​യി​ലെ വി​ഭാ​ഗീ​യ നീ​ക്ക​ങ്ങ​ൾ എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ചെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്തിന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഒ​രു​വ​ശ​ത്തും ആ​ല​പ്പു​ഴ സി.​പി.​എ​മ്മി​ലെ മ​റ്റൊ​രു ചേ​രി മ​റു​വ​ശ​ത്തും ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ചാ​ണ് നീ​ക്ക​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​ശേ​ഷം വി​ഭാ​ഗീ​യ പ്ര​ശ്​​ന​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച​യാ​കാ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

Tags:    
News Summary - Complaint against G Sudhakaran: Complainant directed to produce video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.