അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവായ മുൻ പേഴ്സനൽ സ്റ്റാഫിനോട് സി.പി.എം വിശദീകരണം തേടി. പുറക്കാട് ലോക്കൽ കമ്മിറ്റി അംഗമായ വേണുഗോപാലിനോടാണ് വിശദീകരണം തേടിയത്. വേണുഗോപാലിെൻറ ഭാര്യയാണ് സുധാകരനെതിരെ അമ്പലപ്പുഴ സ്േറ്റഷനിൽ പരാതി നൽകിയത്.
ആലപ്പുഴയിൽ നടത്തിയ വാർത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയാണ് യുവതിയുടെ പരാതി. ഇതിനുപിന്നാലെയാണ് പുറക്കാട് ലോക്കൽ കമ്മിറ്റി വേണുഗോപാലിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ലോക്കൽ കമ്മിറ്റിയിൽ വേണുഗോപാൽ പങ്കെടുത്തിരുന്നില്ല. തുടർന്നാണ് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.
അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും രാഷ്ട്രീയ ക്രിമിനലുകളാണെന്നും ജി. സുധാകരൻ തുറന്നടിക്കുമ്പോൾ പാർട്ടിയിൽ രൂക്ഷമായ വിഭാഗീയതയാണ് പരസ്യമാകുന്നത്. എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായ യുവതിയെ ജനുവരി എട്ടിന് വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സനൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു. സ്ഥാനാർഥി നിർണയത്തിനുശേഷം സി.പി.എമ്മിൽ രൂപപ്പെട്ട വിഭാഗീയതയുടെ തുടർച്ചയാണ് മന്ത്രിക്കെതിരായ പരാതിയും തുടർന്നുള്ള നാടകീയ നീക്കങ്ങളും. ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സി.പി.എമ്മിലെ പുതിയ ചേരി മറുവശത്തും നിലയുറപ്പിച്ചാണ് നീക്കങ്ങൾ നടത്തുന്നത്. ഇതിെൻറ ഭാഗമായാണ് പൊലീസിൽ നൽകിയ പരാതി പിൻവലിെച്ചന്ന പ്രചാരണമുണ്ടായത്.
അമ്പലപ്പുഴ: സമ്മർദമുണ്ടായിട്ടും മന്ത്രി ജി. സുധാകരനെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി. പരാതി പിൻവലിെച്ചന്ന പൊലീസ് വാദം തെറ്റാണ്. എത്ര സമ്മർദമുണ്ടായാലും പരാതിയിൽനിന്ന് പിന്മാറില്ലെന്നും മന്ത്രിയുടെ മുൻ പേഴ്സനൽ സ്റ്റാഫ് അംഗത്തിെൻറ ഭാര്യയായ യുവതി പറഞ്ഞു. പരാതി സ്വീകരിക്കാൻ പൊലീസ് വിമുഖത കാട്ടി.
പരാതി പിൻവലിച്ചെന്ന് പറയുന്നത് തെറ്റാണ്. തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ എസ്.പിക്ക് പരാതി നൽകും. പാർട്ടി ആവശ്യപ്പെട്ടാലും പരാതി പിൻവലിക്കില്ലെന്നും എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം കൂടിയായ യുവതി പറഞ്ഞു. അതേസമയം, പരാതി പിൻവലിച്ചിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട വിഷയം സ്റ്റേഷൻ പരിധിയിലല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.