മൂവാറ്റുപുഴ: വാഴപ്പിള്ളിയിൽ വച്ച് കഞ്ചാവുമായി പിടികൂടിയ യുവാവിന്‍റെ ഫോൺ കാണാതായെന്നും എക്സൈസ് ഉദ്യോഗസ്ഥർ ഫോൺ കവർന്നതായിരിക്കാൻ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാണിച്ചുള്ള പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. എക്സൈസ് സംഘം വാഴപ്പിള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ബൈക്കിൽ എത്തിയ യുവാവ് പിടിയിലായിയിരുന്നു. എക്സൈസ് സംഘം പിടികൂടുന്നതിനിടയിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന സ്മാർട് ഫോൺ കാണാതായെന്നാണ് അഭിഭാഷകൻ മുഖേന എക്സൈസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നിർവീര്യമാക്കുന്നതിനുള്ള തന്ത്രമാണ് പരാതിക്കു പിന്നിലെന്ന സൂചനയുമുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ നിരവധി കഞ്ചാവ് കേസുകളാണ് കിഴക്കൻ മേഖലയിൽ നിന്നും പിടികൂടിയത്. എക്സൈസ് വകുപ്പിനെ മുഴുവൻ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന ആരോപണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് ഉദ്യോഗസ്ഥർ പരാതി പെട്ടു. അന്വേഷണം നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഭയപ്പെടുന്ന സാഹചര്യംആണിപ്പോൾ ഉള്ളത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.