ചാവക്കാട്: പെരുവല്ലൂർ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വയോധികൻ മരിച്ചത് ആനയുടെ ആക്രമണത്തിലെന്ന പരാതി പുനരന്വഷിക്കണമെന്ന് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്. അന്നകര പുളിക്കവീട്ടിൽ അശോകനാണ് (67) ക്ഷേത്രോത്സവത്തിനിടെ മരിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് നടന്ന പെരുവല്ലൂർ കോട്ടകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവദിവസം രാവിലെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിൽ അനുമതിയില്ലാതെ എഴുന്നള്ളിച്ച പുതുപള്ളി കേശവൻ എന്ന ആനയുടെ ആക്രമണത്തിലാണ് അശോകൻ മരിച്ചതെന്നാണ് മകൻ അനിലിന്റെ പരാതി.
എന്നാൽ ഈ പരാതി അപകടമരണമെന്ന് പറഞ്ഞ് പാവറട്ടി പൊലീസ് എഴുതിത്തള്ളുകയായിരുന്നു. പിതാവിന്റെ മരണം സംബസിച്ച് അനിൽ നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച് മജിസ്ട്രേറ്റ് ശാരിക സത്യനാണ് പുനഃരന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി ചാവക്കാട് കോടതിയിലെ അഡ്വ. കെ.എച്ച്. അബ്ദുൽ സമദ്, അഡ്വ. പി.എസ്. അഖിൽ വാസ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.