കോഴിക്കോട്: തിരുവനന്തപുരം മണക്കാട് കല്ലാട്ടുമുക്ക് സ്വദേശി ജാഫർ സാദിഖിനെ (38) കാണാനില്ലെന്ന് സഹോദരൻ ഹസൻകോയ തങ്ങൾ കുന്ദമംഗലം പൊലീസിൽ പരാതി നൽകി. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്ന ജാഫർ സാദിഖ് കുന്ദമംഗലത്തെ തന്റെ വീട്ടിൽനിന്ന് സെപ്റ്റംബർ 23ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
പൊലീസ് കേസെടുത്തു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ കുന്ദമംഗലം സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0495 2800256, 7902242840.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.