തൃശൂർ: കേരളത്തെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘കേരളീയ’ത്തിലെ സംഘാടക പിഴവും അവഗണനയും ചൂണ്ടിക്കാട്ടി ലളിതകല അക്കാദമി മുൻ ചെയർമാൻ ടി.എ. സത്യപാലും, സി.പി.എം സഹയാത്രികയും ചിത്രകാരിയുമായ സിന്ധു ദിവാകരനും രംഗത്ത്.
ബിനാലെ ക്യൂറേറ്റർ കൂടിയായ ബോസ് കൃഷ്ണമാചാരി തയാറാക്കിയ ‘കേരളീയം’ ലോഗോ മോഷ്ടിച്ചതാണെന്ന വിമർശനമാണ് ടി.എ. സത്യപാൽ ഉയർത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരുവിന്റെ ലോഗോ ഭേദഗതി വരുത്തി കേരളീയത്തിന്റേതാക്കി മാറ്റുകയായിരുന്നെന്നാണ് വിമർശനം.
അവഗണന ചൂണ്ടിക്കാട്ടിയാണ് ചിത്രകാരി സിന്ധു ദിവാകരൻ സമൂഹ മാധ്യമത്തിൽ വിമർശനമുയർത്തിയത്. സമരമുഖങ്ങളിലും തെരഞ്ഞെടുപ്പ് സമയത്തുമെല്ലാം പ്രസ്ഥാനത്തിനായി ഓടിയെത്തുന്ന നൂറുകണക്കിന് കലാകാരന്മാരെ ‘കേരളീയം’ പോലുള്ള മേളകളിൽ ഒഴിവാക്കുകയും കമ്യൂണിസ്റ്റ് വിരുദ്ധരെ ഉൾപ്പെടുത്തുകയും ചെയ്തെന്നാണ് ഇവരുടെ ആരോപണം. ലളിതകല അക്കാദമിയും തങ്ങളെ ഒഴിവാക്കുന്നെന്ന് ഇവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.