അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന് 34 ലക്ഷം തട്ടിയതായി പരാതി

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസികളിൽനിന്ന 34 ലക്ഷം തട്ടിയതായി പരാതി. പണം നഷ്ടപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്. ഭാരത് ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ യൂനിറ്റ് മാനേജരെയും ക്രഡിറ്റ് മാനേജരെയും പ്രതിയാക്കി പൊലീസ് കേസ് എടുത്തു.

ഉപഭോക്താക്കളിൽനിന്ന് വായ്പ നൽകാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് അപേക്ഷ വാങ്ങി. ആദിവാസികളുടെ പേരിൽ ലോൺ പാസാക്കി. എന്നാൽ, പ്രതികൾ പണം കൈക്കലാക്കി. ഉപഭോക്താക്കൾ പണം തട്ടിയ വിവരം അറിഞ്ഞിരുന്നില്ല. അതിന് പുറമെയാണ് ഉപഭോക്താക്കളിൽനിന്ന് തിരിച്ചടവ് തുകയും തട്ടിയെടുത്തത്. തുക സ്ഥാപനത്തിൽ അടിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ആദിവാസികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് ഇവർ തട്ടിപ്പ് നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    
News Summary - Complaint that 34 lakhs was extorted from the tribals of Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.